പലാക്‌സി മള്‍ട്ടിപ്ലക്‌സുമായി ഹൈലൈറ്റ് ഗ്രൂപ്പ്

പലാക്‌സി മള്‍ട്ടിപ്ലക്‌സുമായി ഹൈലൈറ്റ് ഗ്രൂപ്പ്

കോഴിക്കോട്: ആധുനിക സംവിധാനങ്ങളുടെ ശൃംഖലയായ പലാക്‌സി സിനിമാസുമായി ഹൈലൈറ്റ് ഗ്രൂപ്പ്. ഗ്രൂപ്പ് ചെയര്‍മാന്‍ പി.സുലൈമാനാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യമറിയിച്ചത്. ഇതിന്റെ തുടക്കമെന്ന നിലക്ക് ഹൈലൈറ്റ്മാളില്‍ 8 സ്‌ക്രീനുകളിലായി 1400 പേര്‍ക്ക് ഇരുന്ന് സിനിമ കാണാന്‍ കഴിയുന്ന വിധത്തിലാണ് മള്‍ട്ടിപ്ലക്‌സ് സജ്ജീകരിച്ചിരിക്കുന്നത്. കോഴിക്കോടിന് പുറമെ കൊച്ചി, തൃശൂര്‍, ചെമ്മാട്, താമരശ്ശേരി, മണ്ണാര്‍ക്കാട്, നിലമ്പൂര്‍, കുന്നംകുളം എന്നിവിടങ്ങളിലായി 40 സ്‌ക്രീനുകള്‍ കൂടി ആരംഭിക്കുമെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാര്‍ത്താസമ്മേളനത്തില്‍ പി.സുലൈമാന്‍, സി ഇ ഒ അജില്‍ മുഹമ്മദ്, അര്‍ബണ്‍ സി ഇ ഒ മുഹമ്മദ് ഫവാസ്, പലാക്‌സി സിനിമാസ് ജന.മാനേജര്‍ എം.ശിഹാബ് എന്നിവര്‍ പറഞ്ഞു.

 

പലാക്‌സി മള്‍ട്ടിപ്ലക്‌സുമായി ഹൈലൈറ്റ് ഗ്രൂപ്പ്

 

Share

Leave a Reply

Your email address will not be published. Required fields are marked *