കോഴിക്കോട്: ഡല്‍ഹിയില്‍ മരണപ്പെട്ട മലയാളി വിദ്യാര്‍ത്ഥി നേതാവ് അസ്ഹറുദ്ദീന്‍ പാലോടന്റെ അനുസ്മരണം ജനുവരി രണ്ടിന് ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിക്ക് ലീഗ് ഹൗസിലെ സി.എച്ച്.ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഡല്‍ഹി ജാമിയ മില്ലിയ ഇസ്ലാമിയ കേന്ദ്ര സര്‍വകലാശാലയുടെ മലയാളി വിദ്യാര്‍ത്ഥി കൂട്ടായ്മ സ്മൃതിയുടെ അലൂംനി വിഭാഗമാണ് അസ്ഹറുവിനെ പറയുമ്പോള്‍ എന്ന നാമധേയത്തില്‍ പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയില്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, പി.കെ.കുഞ്ഞാലിക്കുട്ടി, ഇ.ടി.മുഹമ്മദ് ബഷീര്‍.എം.പി, പി.എം.എ.സലാം, കമാല്‍ വരദൂര്‍, സി.പി.സൈതലവി, റൈഹാന കാപ്പന്‍, ഡോ.കെ.ടി.ജാബിര്‍, ജാമിഅ മില്ലിയ്യ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി അധ്യാപകരായ ഡോ.ഹബീബ് റഹ്‌മാന്‍, ഡോ. സമീര്‍ ബാബു എന്നിവര്‍ സംസാരിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ഫഹീം ബറാമി, ഫവാസ് എം.പി, അഫ്രീദ ബാനു, സുഹൈല്‍ അലി എന്നിവര്‍ പങ്കെടുത്തു.