സമ്പത്തില്‍ അംബാനി മുന്നില്‍ ആസ്തി 83,000 കോടി

സമ്പത്തില്‍ അംബാനി മുന്നില്‍ ആസ്തി 83,000 കോടി

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാര്‍ മുകേഷ് അംബാനിയാണ് 2023ല്‍ സമ്പത്ത് വാരിക്കൂട്ടിയവരില്‍ മുന്നില്‍. 83,000 കോടി രൂപ(9.98 ബില്യണ്‍ ഡോളര്‍)യാണ് 2023ല്‍ അംബാനി സമ്പാദിച്ചത്. ബ്ലൂംബര്‍ഗ് പുറത്തുവിട്ട കണക്കു പ്രകാരം അദ്ദേഹത്തിന്റെ മൊത്തം ആസ്തി 97.1 ബില്യണ്‍ ഡോളര്‍(8,08,346 കോടി രൂപ) ആണ്.

ലോക കോടീശ്വര പട്ടികയില്‍ ഈ ഇന്ത്യയില്‍ സമ്പന്നന്റെ സ്ഥാനം 13 ആണ്. വിഭജനത്തിന് ശേഷം ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിസ്റ്റ് ചെയ്തതോടെയാണ് അംബാനിയുടെ സ്വത്തില്‍ കാര്യമായ വര്‍ധനവുണ്ടായത്.

എച്ച്സിഎല്‍ ടെകിന്റെ സ്ഥാപകനായ ശിവ് നടാറാണ് രണ്ടാമത്. 9.47 ബില്യണ്‍ ഡോളറിന്റെ വര്‍ധനവാണ് അദ്ദേഹത്തിന്റെ സമ്പത്തില്‍ ഈ വര്‍ഷമുണ്ടായത്. ഇതോടെ മൊത്തം ആസ്തി 34 ബില്യണ്‍ ഡോളറിലെത്തി. ഐടി മേഖല പ്രതിസന്ധി നേരിട്ട വര്‍ഷമായിരുന്നുവെങ്കിലും എച്ച്സിഎല്‍ ടെകിന്റെ ഓഹരി വിലയില്‍ 41 ശതമാനം കുതിപ്പുണ്ടായതാണ് അദ്ദേഹത്തിന് നേട്ടമായത്.

ഒപി ജിന്‍ഡാല്‍ ഗ്രൂപ്പിന്റെ മുന്‍ മേധാവി സാവിത്രി ജിന്‍ഡാല്‍ 8.93 ബില്യണ്‍ ഡോളര്‍ സമ്പാദ്യത്തില്‍ ചേര്‍ത്ത് മൂന്നാമതായി. ജിന്‍ഡാല്‍ സ്റ്റീല്‍, ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍, ജിന്‍ഡാല്‍ എനര്‍ജി തുടങ്ങിയ കമ്പനികളില്‍നിന്ന് ലഭിച്ച വരുമാനമാണ് അവരെ കൂടുതല്‍ സമ്പന്നയായിക്കിയത്. 24.7 ബില്യണ്‍ ഡോളറാണ് മൊത്തം ആസ്തി.

ഡിഎല്‍എഫിന്റെ ഓഹരി വിലയില്‍ 91 ശതമാനം വര്‍ധന രേഖപ്പെടുത്തിയതോടെ കുശാല്‍ പാല്‍ സിങ് ഈ വര്‍ഷം 7.83 ബില്യണ്‍ ഡോളര്‍ സമ്പത്തില്‍ ചേര്‍ത്തു. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ സമീപകാലത്തെ റെക്കോഡ് വില്പനയാണ് അദ്ദേഹം നേട്ടമാക്കിയത്. സിങിന്റെ ആസ്തി 16.1 ബില്യണ്‍ ഡോളറാണ്.

എന്‍ജിനിയറിങ്-കണ്‍സ്ട്രക്ഷന്‍ കമ്പനിയായ ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പിന്റെ ഷാപൂര്‍ മിസ്ത്രി ഈ വര്‍ഷം 7.41 ബില്യണ്‍ ഡോളറാണ് സമ്പാദിച്ചത്. ഇപ്പോള്‍ അദ്ദേഹത്തിന്റെ മൊത്തം ആസ്തി 35.2 ബില്യണ്‍ ഡോളറാണ്.

ആദിത്യ ബിര്‍ള ഗ്രൂപ്പിലെ കുമാര്‍ മംഗലം ബിര്‍ള 7.09 ബില്യണ്‍ ഡോളറും, ഇന്ത്യയിലെ സമ്പന്നരില്‍ രണ്ടാമനായ ഗൗതം അദാനിക്ക് നിലവില്‍ ആസ്തി 83.2 ബില്യണ്‍ ഡോളറാണ്.

 

 

 

 

സമ്പത്തില്‍ അംബാനി മുന്നില്‍
ആസ്തി 83,000 കോടി

Share

Leave a Reply

Your email address will not be published. Required fields are marked *