കോഴിക്കോട്: സെപക്താക്രോ അസോസിയേഷന്‍ കോഴിക്കോട് ജില്ലാ പ്രസിഡണ്ടായി അബ്ദുല്‍ മനാഫ്.പി.കെയെ തിരഞ്ഞെടുത്തതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലയിലെ എല്ലാ സബ്ജില്ലകളിലും സമ്മര്‍ കോച്ചിംഗ് ക്യാമ്പുകള്‍ ആരംഭിക്കുമെന്ന് പി.കെ. അബ്ദുല്‍ മനാഫ് പറഞ്ഞു. ആദ്യപടിയായി അത്തോളി ഡോഫ് ടര്‍ഫില്‍ ഏപ്രില്‍ മുതല്‍ കോച്ചിംഗ് ക്യാമ്പ് ആരംഭിക്കും. വിദഗ്ധ പരിശീലകര്‍ നേതൃത്വം നല്‍കും. സബ്ജില്ലകളില്‍ സെപക്താക്രോ ഉപകരണങ്ങളായ ബോളും നെറ്റും വിതരണം ചെയ്യും. സിബിഎസ്‌സി തലത്തിലേക്ക് കൂടി സെപക്താക്രോയെ ഉള്‍പ്പെടുത്താനുള്ള ഇടപെടലുകള്‍ നടത്തും. ഒട്ടേറെ വൈവിധ്യവും, പ്രത്യേകതകളുമുള്ള കായിക വിനോദമാണ് സെപക്താക്രോയെന്ന് അസോസിയേഷന്‍ സ്ഥാപക പ്രസിഡണ്ടും ജില്ലാ സീനിയര്‍ വൈസ് പ്രസിഡണ്ടുമായ വി.എം.മോഹനന്‍ മാസ്റ്റര്‍ പറഞ്ഞു. കരാട്ടെ, കളരി, തൈക്കാന്‍ഡോ ഉള്‍പ്പെടെയുള്ള ആയോധന കലകളും, ജിംനാസ്റ്റിക്കും, ഫുട്‌ബോളും, വോളിബോളുമൊക്കെ സമന്വയിപ്പിച്ച് രൂപം കൊണ്ട കായിക വിനോദമാണിത്.
വാര്‍ത്താസമ്മേളനത്തില്‍ അബ്ദുല്‍ മനാഫ്.പി.കെ, വി.എം.മോഹനന്‍, ജില്ലാ സെക്രട്ടറി അശ്വന്ത്.വി, ജോയന്റ് സെക്രട്ടറി വിജു.എം എന്നിവര്‍ പങ്കെടുത്തു.