ബോക്‌സോഫീസില്‍ വിജയ പ്രദര്‍ശനം 500 കോടിയും കടന്ന് സലാര്‍

ബോക്‌സോഫീസില്‍ വിജയ പ്രദര്‍ശനം 500 കോടിയും കടന്ന് സലാര്‍

ബോക്‌സ് ഓഫീസില്‍ രണ്ടാം വാരത്തിലും വിജയ പ്രദര്‍ശനം തുടരുന്നു’സലാര്‍’. തെന്നിന്ത്യന്‍ സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് പ്രശാന്ത് നീല്‍ ഒരുക്കിയ ഈ ബ്രഹ്‌മാണ്ഡ ചിത്രം. ഹോംബാലെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗണ്ടൂര്‍, കെ. വി. രാമറാവു എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം ഇതുവരെ 500 കോടിയോളം മുകളില്‍ കളക്ഷന്‍ സ്വന്തമാക്കിക്കഴിഞ്ഞു. പ്രഭാസ് – പൃഥ്വിരാജ് കോംബോ കൊണ്ട് തന്നെ ചിത്രത്തിന് റിലീസ് മുന്‍പ് തന്നെ വന്‍ സ്വീകാര്യത നേടിയിരുന്നു.

പ്രഭാസും, പൃഥ്വിരാജും ഒന്നിക്കുന്ന സലാറില്‍ രണ്ട് സുഹൃത്തുക്കളുടെ കഥയാണ് പറയുന്നത്. ഇരുവരും എങ്ങനെ കൊടും ശത്രുക്കളായി മാറപ്പെടുന്നു എന്നുള്ളതിലേക്കാണ് സലാര്‍ പാര്‍ട്ട് 1 സീസ് ഫയര്‍ ആദ്യ ഭാഗം മിഴി തുറക്കുന്നത്. മികവുറ്റ ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് വേറെ ഒരു ലോകം തീര്‍ത്തിരിക്കുകയാണ് പ്രശാന്ത് നീല്‍. നല്ലൊരു മാസ്സ് ക്ലാസ്സ് ഫീലാണ് ഓഡിയന്‍സിന് കൊടുക്കുന്നത്. ആക്ഷനും തീ പാറും രംഗങ്ങള്‍ കൊണ്ടും ഇമോഷണല്‍ ഡ്രാമ കൊണ്ടും തീയേറ്ററുകളില്‍ ആരാധകര്‍ക്കിടയില്‍ ആവേശമാകുകയാണ് സലാര്‍.

5 ഭാഷകളിലായി (തമിഴ്,ഹിന്ദി, മലയാളം, തെലുങ്ക്,കന്നഡ) എത്തിയ ചിത്രത്തില്‍ ശ്രുതി ഹാസന്‍, ജഗപതി ബാബു,ബോബി സിംഹ, ടിന്നു ആനന്ദ്, ഈശ്വരി റാവു, ശ്രീയ റെഡ്ഡി, രാമചന്ദ്ര രാജു എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്ന സലാറില്‍ വമ്പന്‍ താര നിര തന്നെയാണ് ഉള്ളത്. സലാര്‍ കേരളത്തിലെ തിയേറ്ററുകളില്‍ വിതരണാവകാശം എത്തിച്ചിട്ടുള്ളത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ്.

ഛായാഗ്രഹണം ഭുവന്‍ ഗൗഡ, സംഗീത സംവിധാനം രവി ബസ്രുര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ – ടി എല്‍ വെങ്കടചലപതി, ആക്ഷന്‍സ് അന്‍ബറിവ്, കോസ്റ്റും തോട്ട വിജയ് ഭാസ്‌കര്‍, എഡിറ്റര്‍ – ഉജ്വല്‍ കുല്‍കര്‍ണി, വി എഫ് എക്‌സ് രാഖവ് തമ്മ റെഡ്ഡി. പി ആര്‍ ഒ-മഞ്ജു ഗോപിനാഥ്.

 

 

 

 

ബോക്‌സോഫീസില്‍ വിജയ പ്രദര്‍ശനം
500 കോടിയും കടന്ന് സലാര്‍

Share

Leave a Reply

Your email address will not be published. Required fields are marked *