കോഴിക്കോട്:സോഷ്യലിസ്റ്റ് പാര്‍ട്ടി ഇന്ത്യ ദേശീയ സമ്മേളനം ഡിസംബര്‍ 30,31 തീയതികളില്‍ മഹാരാഷ്ട്രയിലെ പനവേലില്‍ യുസഫ് മെഹര്‍ അലി നഗറില്‍ നടക്കും. സ്വാതന്ത്ര്യ സമര സേനാനിയും മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവുമായ ഡോക്ടര്‍ ജി ജി പരീഖ് സമ്മേളനം ഉദ്ഘടനം ചെയ്യും. പ്രസിഡന്റ് അഡ്വ തമ്പാന് തോമസ് അധ്യക്ഷത വഹിക്കും. തുടര്‍ന്നു നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ഡോക്ടര്‍ സന്ദീപ് പാണ്ഡേ പ്രവര്‍ത്തന റിപ്പോര്‍ട്ടും, നൂറുല്‍ അമീന് രാഷ്ട്രീയ പ്രമേയവും, മഞ്ചൂമോഹന് സാമ്പത്തിക പ്രമേയവും അവതരിപ്പിക്കും. പ്രമുഖ സോഷ്യലിസ്റ്റ് ചിന്തകരും ഇന്ത്യ മുന്നണി നേതാക്കളും വിവിധ സമ്മേളനങ്ങളില്‍ അഭിസംബോധന ചെയ്യും. കേരളത്തില്‍ നിന്ന് 30 പ്രതിനിധികള്‍ പങ്കെടുക്കും.
സോഷ്യലിസ്റ്റ് പാര്‍ട്ടി ദേശീയ സമ്മേളനം 30,31ന്