മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ പ്രതിരോധ താരം പ്രബീര്‍ മജുംദാര്‍ അന്തരിച്ചു

മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ പ്രതിരോധ താരം പ്രബീര്‍ മജുംദാര്‍ അന്തരിച്ചു

കൊല്‍ക്കത്ത: ഇന്ത്യന്‍ ഫുട്ബോള്‍ മുന്‍ പ്രതിരോധ താരം പ്രബീര്‍ മജുംദാര്‍ അന്തരിച്ചു. 77 വയസ്സായിരുന്നു. അസുഖത്തെ തുടര്‍ന്ന് കൊല്‍ക്കത്തയില്‍ വെച്ചായിരുന്നു അന്ത്യം. 1960-70 കാലങ്ങളിലെ ഇന്ത്യയുടെ മികച്ച വിങ് ബാക്കായി നിലകൊണ്ടിരുന്ന പ്രബീര്‍, 1974-ല്‍ ടെഹ്റാനില്‍ നടന്ന ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു.

സന്തോഷ് ട്രോഫിയില്‍ ഈസ്റ്റ് ബംഗാളിനെയും ഈസ്റ്റേണ്‍ റെയില്‍വേയെയും പ്രതിനിധാനം ചെയ്ത് കളിച്ചിട്ടുണ്ട്. 1970കളില്‍ കല്‍ക്കട്ട ഫുട്ബോള്‍ ലീഗ്, ഐ.എഫ്.എ. ഷീല്‍ഡ്, ഡ്യുറണ്ട് കപ്പ്, റോവേഴ്സ് കപ്പ്, ഡി.സി.എം. ട്രോഫി, ബൊര്‍ദൊലോയ് ട്രോഫി എന്നിവ നേടിയ ഈസ്റ്റ് ബംഗാള്‍ ടീമില്‍ അംഗമായിരുന്നു.

പ്രബിര്‍ മജുംദാറിന്റെ മരണത്തില്‍ ഓള്‍ ഇന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ അധ്യക്ഷന്‍ കല്യാണ്‍ ചൗബേ അനുശോചിച്ചു. അദ്ദേഹത്തിന്റെ കാലത്ത് ഇന്ത്യ ഏറ്റവും ആശ്രയിക്കുകയും ആദരിക്കുകയും ചെയ്ത പ്രതിരോധ താരമായിരുന്നു പ്രബീര്‍. മികച്ച താരങ്ങള്‍ക്കിടയിലായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനമെന്നും കല്യാണ്‍ ചൗബേ പറഞ്ഞു.

 

 

 

മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ പ്രതിരോധ താരം പ്രബീര്‍ മജുംദാര്‍ അന്തരിച്ചു

Share

Leave a Reply

Your email address will not be published. Required fields are marked *