മൗലിക വിഷയങ്ങളില്‍ സി.പി.ഐ അഭിപ്രായം പറയും.പാര്‍ട്ടി സെക്രട്ടറി സ്ഥാനം വലിയ ഉത്തരവാദിത്തമാണ്. എല്‍.ഡി.എഫ് സര്‍ക്കാരിനെക്കുറിച്ച് അഭിമാനമുണ്ട്. കേന്ദ്രവിഹിതം ലഭിക്കാത്തത് സംസ്ഥാന സര്‍ക്കാരിനെ സാമ്പത്തികമായി ശ്വാസംമുട്ടിക്കുന്നു. യാഥാര്‍ഥ്യം ജനങ്ങളെ അറിയിച്ചു. ജനങ്ങള്‍ അത് ഉള്‍ക്കൊണ്ടുവെന്നും സിപിഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു. പാര്‍ട്ടി സെക്രട്ടറി ആയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബിനോയ് വിശ്വം.
നിയമം കയ്യിലെടുക്കാന്‍ ആര്‍ക്കും അവകാശമില്ല.മാധ്യമസ്വാതന്ത്ര്യം പൂര്‍ണമായും പരിപാലിക്കപ്പെടണം. പാളിച്ച പറ്റിയിട്ടുണ്ടെങ്കില്‍ തിരുത്തും. രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കാന്‍ പാടില്ല. ഗാന്ധിജിയേയും നെഹ്റുവിനേയും ഓര്‍ത്താല്‍ മതി.