കുമാരപുരം സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ ടെന്നിസ് അക്കാഡമിയില്‍ പരിശീലനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം

കുമാരപുരം സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ ടെന്നിസ് അക്കാഡമിയില്‍ പരിശീലനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം

 

തിരുവനന്തപുരം: കായിക വകുപ്പും സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷനും ചേര്‍ന്ന് നടത്തുന്ന കുമാരപുരത്തെ ടെന്നീസ് അക്കാഡമിയില്‍ 2024 വര്‍ഷത്തേക്കുള്ള ടെന്നിസ് പരിശീലനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. അഞ്ച് മുതല്‍ 14 വയസ്സുവരെയുള്ളവര്‍ക്കാണ് പ്രവേശനം. ടെന്നിസില്‍ താല്പര്യമുള്ള കുട്ടികള്‍ക്ക് ശാസ്ത്രീയ പരിശീലനം നല്‍കുകയും അവരില്‍ നിന്നുള്ള പ്രതിഭകളെ കണ്ടെത്തി രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുകയുമാണ് കേരള ടെന്നിസ് അക്കാഡമിയിലൂടെ സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ ലക്ഷ്യമിടുന്നത്. നിലവില്‍ 128 കുട്ടികളും 26 മുതിര്‍ന്നവരും പരിശീലനം നേടുന്നുണ്ട്. രാജ്യത്ത് തന്നെ മികച്ച നിലവാരത്തില്‍ മിതമായ ഫീസോടെ ടെന്നിസ് പരിശീലനത്തിന് അവസരമൊരുക്കുന്ന ചുരുക്കം അക്കാഡമികളില്‍ ഒന്നാണ് കേരള ടെന്നീസ് അക്കാഡമി. ഒരു വര്‍ഷത്തേക്ക് കുട്ടികള്‍ക്ക് വിവിധ ഗ്രൂപ്പുകളിലായാണ് പരിശീലനം നല്‍കുന്നത്. തുടക്കക്കാര്‍ക്ക് 13000 രൂപയാണ് പ്രതിവര്‍ഷ ഫീസ്. ഇന്റര്‍മീഡിയറി കോച്ചിങ്ങിന് 15000, അഡ്വാന്‍സ്ഡ് കോച്ചിങ് 18000 രൂപയുമാണ് ഫീസ്. രാവിലെ 6 മുതല്‍ 8 മണിവരെയും വൈകുന്നേരം 4 മണി മുതല്‍ 6.30 വരെയുമാണ് പരിശീലന സമയം. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഹെഡ് കോച്ച് അജയകുമാര്‍ 6238124 549, ഷഫീക്ക് 9846601851

 

കുമാരപുരം സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ ടെന്നിസ് അക്കാഡമിയില്‍ പരിശീലനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം

Share

Leave a Reply

Your email address will not be published. Required fields are marked *