ഇനിയെന്തു വേണം; 16 എംപി സെല്‍ഫി ക്യാമറ, 5160 എംഎഎച്ച് ബാറ്ററി, 120 വാട്ട് അതിവേഗ ചാര്‍ജിങ് -ഐഖൂ നിയോ 9 സീരീസ്

ഇനിയെന്തു വേണം; 16 എംപി സെല്‍ഫി ക്യാമറ, 5160 എംഎഎച്ച് ബാറ്ററി, 120 വാട്ട് അതിവേഗ ചാര്‍ജിങ് -ഐഖൂ നിയോ 9 സീരീസ്

ഐഖൂ നിയോ 9 സീരീസ് സ്മാര്‍ട്ട്‌ഫോണുകള്‍ ചൈന വിപണിയില്‍ അവതരിപ്പിച്ചു. ഐഖൂ നിയോ 9, ഐഖൂ നിയോ 9 പ്രോ എന്നീ രണ്ട് മോഡലുകളാണ് അവതരിപ്പിച്ചത്. 16 എംപി സെല്‍ഫി ക്യാമറ, 5160 എംഎഎച്ച് ബാറ്ററി, 120 വാട്ട് അതിവേഗ ചാര്‍ജിങ് തുടങ്ങിയ ഫീച്ചറുകള്‍ ഫോണുകള്‍ക്കുണ്ട്. 6.78 ഇഞ്ച് അമോലെഡ് സ്‌ക്രീനും മൂന്ന് കളര്‍ ഓപ്ഷനുകളും നാല് റാം-സ്റ്റോറേജ് ഓപ്ഷനുകളും ഫോണുകള്‍ക്കുണ്ട്.

നല്ല ഭംഗിയിലും പുതുമയിലും രൂപകല്‍പന ചെയ്താണ് പുതിയ ഫോണുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. നിയോ 9, നിയോ 9 പ്രോ ഫോണുകള്‍ക്ക് 6.78 ഇഞ്ച് ഡിസ്പ്ലേയാണുള്ളത്. എച്ച്ഡിആര്‍ പിന്തുണയുണ്ട്. ശക്തിയേറിയ സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 പ്രൊസസര്‍ ചിപ്പ്സെറ്റിനൊപ്പം അഡ്രിനോ 720 ജിപിയു ആണ് ഐഖൂ നിയോയില്‍. അതേസമയം മീഡിയാ ടെക്ക് ഡൈമെന്‍സിറ്റി 9300 ചിപ്പ് സെറ്റില്‍ ഇമ്മോര്#ട്ടാലിസ്-ജി720 ഗ്രാഫിക് പ്രൊസസറാണ് നിയോ 9 പ്രോയിലുള്ളത്.

16 ജിബി വരെ എല്‍പിഡിഡിആര്‍5എക്സ് റാമും 1 ടിബി വരെ സ്റ്റോറേജുമുണ്ട്. ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഒറിജിന്‍ ഒഎസ് ആണിതില്‍.
രണ്ട് ഫോണുകളിലും സെല്‍ഫിയ്ക്കായി 16 എംപി ക്യാമറയാണ് നല്‍കിയിരിക്കുന്നത്. സ്‌ക്രീനിന് മുകളില്‍ മധ്യഭാഗത്തായുള്ള ഹോള്‍ പഞ്ചിലാണ് ഇത് നല്‍കിയിരിക്കുന്നത്.

ഐഖൂ നിയോ 9 ല്‍ 50 എംപി സോണി ഐഎംഎഎക്സ് പ്രൈമറി സെന്‍സറാണ്. ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനുണ്ട്. ഒപ്പം 8 എംപി അള്‍ട്രാവൈഡ് ക്യാമറയും നല്‍കിയിരിക്കുന്നു.

നിയോ 9 പ്രോയിലും 50 എംപി സോണി ഐഎംഎഎക്സ് പ്രൈമറി സെന്‍സറാണ്. എന്നാല്‍ ഒപ്പം നല്‍കിയിരിക്കുന്നത് 50 എംപി അള്‍ട്രാ വൈഡ് ആംഗിള്‍ ക്യാമറയാണ്.

രണ്ട് ഫോണുകളിലും 5160 എംഎഎച്ച് ബാറ്ററിയും 120 വാട്ട് വയേര്‍ഡ് ഫാസ്റ്റ് ചാര്‍ജിങ് സൗകര്യവുമുണ്ട്. യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് ആണ്. 5ജി, 4ജി വോള്‍ട്ടി, വൈഫൈ-7, ബ്ലൂടൂത്ത് 5.3, ഒടിജി, ജിപിഎസ്, ബെയ്ഡോ, ഗലീലിയോ, ക്യുസെഡ് എസ്എസ്, എന്‍എഫ്സി കണക്ടിവിറ്റി സൗകര്യങ്ങളുണ്ട്. ഐആര്‍ ബ്ലാസറ്ററും ഇന്‍ ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറും ഫോണുകളിലുണ്ട്.

ഇതില്‍ ഐഖൂ നിയോ 9 ന്റെ 12 ജിബി+ 256 ജിബി സ്റ്റോറേജ് ഓപ്ഷന് 26900 രൂപ, 16 ജിബി+256 ജിബി ഓപ്ഷന് 29300 രൂപ,16 ജിബി +512 ജിബി ഓപ്ഷന് 32800 രൂപ, 16 ജിബി+1 ടിബി ഓപ്ഷന് 37400 രൂപ എന്നിങ്ങനെയാണ് വില.

ഐഖൂ നിയോ 9 പ്രോയുടെ 12 ജിബി+ 256 ജിബി സ്റ്റോറേജ് ഓപ്ഷന് 35100 രൂപ ആണ് വില. 16 ജിബി+256 ജിബി ഓപ്ഷന് 38600 രൂപ,16 ജിബി +512 ജിബി ഓപ്ഷന് 42100 രൂപ, 16 ജിബി+1 ടിബി ഓപ്ഷന് 46800 രൂപ എന്നിങ്ങനെയാണ് വില.

 

 

ഇനിയെന്തു വേണം; 16 എംപി സെല്‍ഫി ക്യാമറ, 5160 എംഎഎച്ച് ബാറ്ററി,
120 വാട്ട് അതിവേഗ ചാര്‍ജിങ് -ഐഖൂ നിയോ 9 സീരീസ്

 

Share

Leave a Reply

Your email address will not be published. Required fields are marked *