കോഴിക്കോട്: പുതുവത്സരംജന പങ്കാളിത്തത്തോടെ ആഘോഷത്തിന് നേതൃത്വം നല്‍കിയ ടൂറിസം മന്ത്രി അഡ്വക്കേറ്റ് പി എ മുഹമ്മദ് റിയാസിനെ മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ ഭാരവാഹികള്‍ മാനാഞ്ചിറ മൈതാനത്ത് ആദരിച്ചു. നവ കേരള സദസ്സില്‍ എം ഡി സി സമര്‍പ്പിച്ച നിവേദനത്തിലെ ആവശ്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തിയതായി അനുകൂല മറുപടി നല്‍കിയതിനുള്ള നന്ദി ബഹുമാനപ്പെട്ട മന്ത്രിയെ അവര്‍അറിയിച്ചു.
ആഗോള ടൂറിസ്റ്റ് പട്ടികയില്‍ കേരളത്തോടൊപ്പം മലബാറിനും അര്‍ഹമായ പരിഗണന നല്‍കിയ ടൂറിസം മന്ത്രിയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു. അംഗീകാരം നിറവില്‍ നില്‍ക്കുന്ന കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ തന്നെ കൂറ്റന്‍ കേക്കു മുറിച്ചു എല്ലാവര്‍ക്കും മധുരം നല്‍കിയും, ദീപാലങ്കാരം നടത്തിയും, കലാപരിപാടികള്‍ നടത്തിയും, ബേപ്പൂരില്‍ വാട്ടര്‍ ഫെസ്റ്റ്, ടൂറിസം മേള, ഇരിങ്ങലില്‍ സര്‍ഗാലയ മേള, എന്നിവ നടത്തിയ ടൂറിസം വകുപ്പിന്റെയും കോര്‍പ്പറേഷന്റെയും പ്രവര്‍ത്തനങ്ങള്‍ ടൂറിസം മേഖലയ്ക്ക് ഉണര്‍വും നല്‍കും. മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ പ്രസിഡന്റ് ഷെവ. സി. ഇ. ചാക്കുണ്ണി ടൂറിസംമന്ത്രി മുഹമ്മദ് റിയാസിനെ പൊന്നാട അണിയിച്ചു. വൈസ് പ്രസിഡണ്ട് ടി പി വാസു, ജനറല്‍ സെക്രട്ടറി എം കെ അയ്യപ്പന്‍, സന്നാഫ് പാലക്കണ്ടി എന്നിവര്‍പങ്കെടുത്തു.