ആശങ്കകളില്ലാതെ വിദേശ പഠനം ഉറപ്പാക്കാനും ശരിയായ തീരുമാനം എടുക്കാനും ഏറ്റവും വിശ്വസനീയവും ആധികാരികവുമായ വിവരങ്ങളെ ആശ്രയിക്കണം. ഇത്തരമൊരു വേദിയാണ് ലോകത്തെമ്പാടുമുള്ള മികവുറ്റ സര്‍വകലാശാലകളെയും കോളജുകളെയും അണിനിരത്തി അവയുടെ പ്രതിനിധികളെ വിദ്യാര്‍ഥികള്‍ക്കും മാതാപിതാക്കള്‍ക്കും നേരില്‍ കണ്ടു കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാന്റമോണിക്ക സ്റ്റഡി എബ്രോഡ് മലയാള മനോരമയുമായി സഹകരിച്ച് ജനുവരി ആറിനു തിരുവനന്തപുരം ആക്കുളത്തെ ഒരുവാതില്‍ക്കോട്ടയിലുള്ള ഒ ബൈ താമരയിലും ഏഴിനു കൊച്ചി ലുലു മാളിന് സമീപം മാരിയറ്റ് ഹോട്ടലിലും രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വിദേശ വിദ്യാഭ്യാസ പ്രദര്‍ശനം നടത്തുന്നത്.
+2 , ഡിഗ്രി, മാസ്റ്റേഴ്‌സ് എതു സ്ട്രീമെടുത്തു കഴിഞ്ഞവര്‍ക്കും പഠിച്ചുകൊണ്ടിരിക്കുന്നവര്‍ക്കും തങ്ങളുടെ അഭിരുചിക്കും ബജറ്റിനും ഉതകുന്ന ആയിരക്കണക്കിന് കോഴ്‌സ് ഓപ്ഷനുകള്‍ തിരഞ്ഞെടുക്കാം. കാനഡ, യുകെ, യുഎസ്എ, ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ്, അയര്‍ലന്‍ഡ്, ഫ്രാന്‍സ്, സ്വീഡന്‍, ജര്‍മനി, മാള്‍ട്ട, സിംഗപ്പൂര്‍, മലേഷ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങളിലെ പഠനാവസരങ്ങളെക്കുറിച്ചും വിദ്യാര്‍ഥികള്‍ക്ക് സര്‍വകലാശാല, കോളജ് പ്രതിനിധികളോടു നേരിട്ടു ചോദിച്ചറിയാം . ഈ രാജ്യങ്ങളിലെ നിലവിലെ നയങ്ങളെക്കുറിച്ചും അറിയാം. രേഖകള്‍ വിലയിരുത്തി കോഴ്സിനുള്ള യോഗ്യത പരിശോധിക്കുവാനും 500 ല്‍ പരം വിദ്യാഭ്യാസസ്ഥാപനങ്ങളിലേക്ക് അപേക്ഷ നേരിട്ടു സമര്‍പ്പിക്കാനും സാധിക്കും. വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തില്‍ സ്‌കോളര്‍ഷിപ്പുകളും ആപ്ലിക്കേഷന്‍ ഫീ ഇളവുകളും സ്‌പോട് ഓഫറും നേടാം.
വിദ്യഭ്യാസ ലോണ്‍ സേവനത്തിനായി പ്രമുഖ ബാങ്കുകളുടെ കൗണ്ടറുകളും ഫാസ്റ്റ് ട്രാക്ക് അഡ്മിഷന്‍ ഡെസ്‌കും ഉണ്ടായിരിക്കും. യൂറോപ്പില്‍ പഠന ഓപ്ഷനുകള്‍ തിരയുന്നവര്‍ക്ക് യൂറോപ്പ് പവിലിയനും സജ്ജീകരിച്ചിരിക്കുന്നു. എക്‌സ്‌പോ സമയം രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ. പ്രവേശനം സൗജന്യം. റജിസ്‌ട്രേഷന് https://www.overseaseducationexpo.com/ ലിങ്ക് ക്ലിക്ക് ചെയ്യുക.
റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഇ മെയിലില്‍ ലഭിക്കുന്ന എന്‍ട്രി പാസ് ഉപയോഗിച്ച് എക്‌സ്‌പോയില്‍ പ്രവേശിക്കാം. സ്‌പോട് റജിസ്‌ട്രേഷന്‍ സൗകര്യവും ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04844150999,9645222999.
www.overseaseducationexpo.com