ബിനോെയ് വിശ്വത്തെ സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി ഐക്യകണ്ഠേന തിരഞ്ഞെടുത്തു. തിരുവനന്തപുരത്തു ചേര്‍ന്ന സംസ്ഥാന കൗണ്‍സിലിലാണ് തീരുമാനം. ജനറല്‍ സെക്രട്ടറി ഡി.രാജയാണ് ബിനോയ് വിശ്വത്തിന്റെ പേര് നിര്‍ദ്ദേശിച്ചത്. ചര്‍ച്ചയില്ലാതെ തന്നെ നിര്‍ദ്ദേശം അംഗീകരിക്കുകയായിരുന്നു. കാനം രാജേന്ദ്രന്റെ നിര്യാണത്തിന് പിന്നാലെ ചേര്‍ന്ന അടിയന്തിര നിര്‍വാഹക സമിതി യോഗം നേരത്തെ സെക്രട്ടറിയുടെ ചുമതല ബിനോയ് വിശ്വത്തിനു കൈമാറിയിരുന്നു.അതിനു ശേഷം ഉണ്ടായ മുതിര്‍ന്ന സി.പി.ഐ നേതാവ് കെ.ഇ.ഇസ്മായിലിന്റെ പരസ്യ വിമര്‍ശനം ഇന്നത്തെ യോഗത്തില്‍ കാര്യമായില്ല.