അഖില കേരള തന്ത്രിക മണ്ഡലം 13-ാം സംസ്ഥാന സമ്മേളനം നാളെ

അഖില കേരള തന്ത്രിക മണ്ഡലം 13-ാം സംസ്ഥാന സമ്മേളനം നാളെ

കോഴിക്കോട്: അഖില കേരള തന്ത്രിക മണ്ഡലം 13-ാം സംസ്ഥാന സമ്മേളനവും, ആചാര്യ കുടുംബ സംഗമവും നാളെ (വെള്ളി) കാലത്ത് 8 മണി മുതല്‍ ഭാര്‍ഗ്ഗവ നഗരി(കേസരി ഭവന്‍ ഓഡിറ്റോറിയം)യില്‍ നടക്കുമെന്ന് സംസ്ഥാന ജന.സെക്രട്ടറി ബ്രഹ്‌മശ്രീ എസ്.രാധാകൃഷ്ണന്‍ പോറ്റിയും, വൈസ് പ്രസിഡണ്ട് ബ്രഹ്‌മശ്രീ വി.എസ്.വിഷ്ണു നമ്പൂതിരിയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കാലത്ത് 8 മണിക്ക് സംസ്ഥാന പ്രസിഡണ്ട് ബ്രഹ്‌മശ്രീ പ്രൊഫ.നീലമന വി.ആര്‍.നമ്പൂതിരി പതാക ഉയര്‍ത്തും. 10 മണിക്ക് എം.കെ.രാഘവന്‍ എം.പി സമ്മേളനം ഉദ്ഘാടനം ചെയ്യും. ശോഭ സുരേന്ദ്രന്‍, പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, അഡ്വ.ബി.മോഹന്‍ദാസ്, എം.ആര്‍.മുരളി, ഡോ.സുദര്‍ശനന്‍.എം.ബി എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് പുരസ്‌കാര സമര്‍പ്പണം നടക്കും. 300 ഓളം പ്രതിനിധികള്‍ പങ്കെടുക്കും.

വാര്‍ത്താസമ്മേളനത്തില്‍ ബ്രഹ്‌മശ്രീ.എസ്.രാധാകൃഷ്ണ പോറ്റി, രജിസ്ട്രാര്‍ ബ്രഹ്‌മശ്രീ.ഡോ.ദിലീപന്‍ നാരായണന്‍ നമ്പൂതിരി, കോഴിക്കോട് ജില്ലാ പ്രസിഡണ്ട് കേശവന്‍ നമ്പൂതിരി, ജില്ലാ സെക്രട്ടറി രാമകൃഷ്ണ ഹരി നമ്പൂതിരി എന്നിവര്‍ പങ്കെടുക്കും.

 

 

 

അഖില കേരള തന്ത്രിക മണ്ഡലം
13-ാം സംസ്ഥാന സമ്മേളനം നാളെ

Share

Leave a Reply

Your email address will not be published. Required fields are marked *