ടെസ്ല ഫാക്ടറിയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറെ റോബോട്ട് ആക്രമിച്ചു

ടെസ്ല ഫാക്ടറിയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറെ റോബോട്ട് ആക്രമിച്ചു

ന്യൂയോര്‍ക്ക്: ഇലക്ട്രിക് വാഹന രംഗത്തെ ഭീമനായ ടെസ്ല കമ്പനിയുടെ ഫാക്ടറിയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറെ റോബോട്ട് ആക്രമിച്ചു. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് റോബോട്ട് ജീവനക്കാരനെ ആക്രമിച്ചത്. സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.

അമേരിക്കയിലെ ടെക്സാസിലെ ടെസ്ലയുടെ ഫാക്ടറിയിലാണ് സംഭവം. കാറിന്റെ അലുമിനിയം ഘടകഭാഗങ്ങള്‍ ചലിപ്പിക്കാനാണ് റോബോട്ടിനെ ഉപയോഗിച്ചിരുന്നത്. എന്‍ജിനീയറെ കുത്തിപ്പിടിച്ച റോബോട്ട്, മുതുകിലും കൈയിലും മുറിവുണ്ടാക്കി. ഫാക്ടറിയുടെ തറയില്‍ രക്തം തളംകെട്ടി നില്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

റോബോട്ടിന്റെ സോഫ്റ്റ് വെയര്‍ പ്രോഗ്രാം ചെയ്യുന്ന ജോലിയിലാണ് എന്‍ജിനീയര്‍ ഏര്‍പ്പെട്ടിരുന്നത്. അലുമിനിയത്തില്‍ നിന്ന് കാര്‍ നിര്‍മ്മാണത്തിന് ആവശ്യമായ ഘടകഭാഗങ്ങള്‍ മുറിച്ചെടുക്കുന്നതിനാണ് റോബോട്ടിനെ ഉപയോഗിച്ചിരുന്നത്. സാങ്കേതിക തകരാറിനെ തുടര്‍ന്ന് റോബോട്ട് തനിയെ പ്രവര്‍ത്തിച്ചത് ആക്രമണത്തില്‍ കലാശിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ ടെസ്ല തയ്യാറായിട്ടില്ല.

2021ലും 2022ലും റോബോട്ടുമായി ബന്ധപ്പെട്ട് ഫാക്ടറിയിലെ ഒരു ജീവനക്കാരനു പോലും പരിക്ക് പറ്റിയിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. സുരക്ഷാ വീഴ്ച സംഭവിച്ചതാണ് എന്‍ജിനീയറെ ആക്രമിക്കുന്നതില്‍ കലാശിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ടെസ്ല ഫാക്ടറിയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറെ റോബോട്ട് ആക്രമിച്ചു

Share

Leave a Reply

Your email address will not be published. Required fields are marked *