കോഴിക്കോട്: പള്ളിക്കണ്ടി പ്ലേഗ്രൗണ്ട് വികസന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒന്നാമത് ഒളിമ്പ്യന്‍ റഹ്‌മാന്‍ റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള തെക്കേപ്പുറം ഏരിയ റസിഡന്‍സ് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് മജീഷ്യന്‍ പ്രദീപ് ഹുഡിനോ ഉദ്ഘാടനം ചെയ്തു.
സതേണ്‍ റെയില്‍വേ മുന്‍ ഗോളി കീപ്പര്‍ ഹാരിസ് റഹ്‌മാന്‍ മുഖ്യാതിഥിയായി. 16 ടീമുകള്‍ ഏറ്റുമുട്ടിയ ടൂര്‍ണമെന്റില്‍ സ്‌നേഹ റസിഡന്‍സ് അസോസിയേഷന്‍ ജേതാക്കളായി ഡിആര്‍എസ് റസിഡന്‍സ് അസോസിയേഷന്‍ രണ്ടാം സ്ഥാനക്കാരായി ചടങ്ങില്‍ ചെയര്‍മാന്‍ സി.പി റൗസിഫ് അധ്യക്ഷനായി ജനറല്‍ കണ്‍വീനര്‍ സക്കറിയ പള്ളിക്കണ്ടി, കൗണ്‍സിലര്‍മാരായ കെ മൊയ്തീന്‍ കോയ,എസ്.കെ അബൂബക്കര്‍, കാലിക്കറ്റ് പ്രസ് ക്ലബ്ബ് പ്രസിഡണ്ട് എം ഫിറോസ് ഖാന്‍, എസ്ഇ മോട്ടോഴ്‌സ് ഡയറക്ടര്‍ സച്ചിന്‍ കമ്മത്ത്, എം.എന്‍ നജീബ്, പി മമ്മദ് കോയ, ടി. പി കുഞ്ഞാതു, പി. പി ഉമ്മര്‍ കോയ എന്നിവര്‍ സംസാരിച്ചു.
വിജയികള്‍ക്കുള്ള സമ്മാനദാനം കേരള പോലീസ് മുന്‍ ഗോളി കീപ്പര്‍ പി.ടി മെഹബൂബ് നിര്‍വഹിച്ചു. നവീകരിച്ച പ്ലേ ഗ്രൗണ്ട് മുന്‍മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ എം.എല്‍.എ നാടിനായി തുറന്നു കൊടുത്തു.ട്രഷറര്‍ എന്‍.വി സിറാജ് സ്വാഗതവും കെ മുജ്മീര്‍ നന്ദിയും പറഞ്ഞു.