ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 245 റണ്‍സിന് പുറത്ത്.പ്രോട്ടീസ് പേസര്‍മാര്‍ക്കെതിരെ പിടിച്ചു നിന്ന കെ.എല്‍ രാഹുലിന്റെ ഇന്നിങ്‌സാണ് ഇന്ത്യക്ക് കുറച്ചെങ്കിലും ആശ്വാസമായത്. 137 പന്തില്‍ നിന്ന് നാല് സിക്‌സും 14 ഫോറുമടക്കം 101 റണ്‍സെടുത്ത രാഹുല്‍ പത്താമനായാണ് പുറത്തായത്. 208 റണ്‍സ് എടുക്കണമെന്ന് കരുതി രണ്ടാം ദിനം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് 37 റണ്‍സ് മാത്രമേ ചേര്‍ക്കാനായുള്ളൂ. പേസര്‍ കാഗിസോ റബാദയുടെ 5 വിക്കറ്റാണ് ഇന്ത്യയെ തകര്‍ത്തത്. നരേന്ദ്ര ബര്‍ഗര്‍ മൂന്ന് വിക്കറ്റും വീഴ്ത്തി.
തുടക്കം മുതലേ ദക്ഷിണാഫ്രിക്ക ഇന്ത്യയെ വെള്ളം കുടിപ്പിച്ച കളിയായിരുന്നു.സ്‌കോര്‍ 13ല്‍ രോഹിത് ശര്‍മ്മ പുറത്തായി.14 പന്തുകളില്‍ അഞ്ച് റണ്‍സാണു താരം നേടിയത്. കാഗിസോ റബാദയ്ക്കായിരുന്നു വിക്കറ്റ്. പിന്നാലെ പ്രതീക്ഷ സമ്മാനിച്ച യശസ്വി ജയ്സ്വാളും (17) പുറത്തായി.ശുഭ്മാന്‍ ഗില്ലും (2) നിരാശപ്പെടുത്തി. വിരാട് കോലിയും ശ്രേയസ് അയ്യരും പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ആ പോരാട്ടവും അധികം നീണ്ടില്ല.
31 റണ്‍സെടുത്ത ശ്രേയസിനെയും 38 റണ്‍സെടുത്ത കോലിയേയും മടക്കിയ റബാദ ഇന്ത്യയെ പ്രതിരോധത്തിലാക്കി. പിന്നാലെ അശ്വിനെ മടക്കി റബാദ വിക്കറ്റ് നേട്ടം നാലാക്കി. ഏഴാം വിക്കറ്റില്‍ കെ.എല്‍. രാഹുല്‍ ശാര്‍ദുല്‍ താക്കൂര്‍ സഖ്യം 43 റണ്‍സ് ചേര്‍ത്തു. 24 റണ്‍സെടുത്ത ശാര്‍ദുലിനെ മടക്കിയ റബാദ വിക്കറ്റ് നേട്ടം അഞ്ചാക്കി.
Cricket Test against South Africa India out for 245 runs
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ക്രിക്കറ്റ് ടെസ്റ്റ്
245 റണ്‍സിന് ഇന്ത്യ പുറത്ത്