നിരോധിത സംഘടന: ജമ്മു കശ്മീര്‍ മുസ്ലിം ലീഗിനെ നിരോധിച്ചു

നിരോധിത സംഘടന: ജമ്മു കശ്മീര്‍ മുസ്ലിം ലീഗിനെ നിരോധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീര്‍ മുസ്ലിം ലീഗിനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിത സംഘടനയായി പ്രഖ്യാപിച്ചു. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് യു.എ.പി.എ പ്രകാരം സംഘടനയെ നിരോധിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.
ഹുറിയത് കോണ്‍ഫറന്‍സിന്റെ ഇടക്കാല ചെയര്‍മാന്‍ മസാറത്ത് ആലം ആണ് ഇപ്പോള്‍ സംഘടനക്ക് നേതൃത്വം കൊടുക്കുന്നത്. നേരത്തെ വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗീലാനിയായിരുന്നു സംഘടനയുടെ നേതാവ്.

ഈ സംഘടനയും അതിലെ അംഗങ്ങളും രാജ്യവിരുദ്ധ, വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും തീവ്രവാദികളെ സഹായിക്കുകയും ജമ്മു കശ്മീരില്‍ ഇസ്ലാമിക നിയമങ്ങള്‍ സ്ഥാപിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്നുവെന്ന് അമിത് ഷാ പറഞ്ഞു. രാജ്യത്തിന്റെ ഐക്യത്തിനും പരമാധികാരത്തിനും എതിരായി പ്രവര്‍ത്തിക്കുന്ന ആരെയും മോദി സര്‍ക്കാര്‍ വെറുതെവിടില്ല. ശക്തമായ നിയമനടപടികള്‍ നേരിടേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

സയ്യിദ് അലി ഷാ ഗീലാനിയുടെ പിന്‍ഗാമിയായ മസാറത്ത് ആലം നയിക്കുന്ന വിഘടനവാദ പ്രസ്ഥാനമാണ് ജമ്മു കശ്മീര്‍ മുസ്ലിം ലീഗ്. കഴിഞ്ഞ 13 വര്‍ഷമായി ആലം ജയിലിലാണ്. 2010ല്‍ കശ്മീര്‍ താഴ്വരയില്‍ വലിയ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചതിനെ തുടര്‍ന്ന് ജമ്മു കശ്മീര്‍ പബ്ലിക് സേഫ്റ്റി ആക്ട് പ്രകാരമാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

 

നിരോധിത സംഘടന: ജമ്മു കശ്മീര്‍ മുസ്ലിം ലീഗിനെ നിരോധിച്ചു

Share

Leave a Reply

Your email address will not be published. Required fields are marked *