അനാകിഷ് കെ എം സി സി സംഘടിപ്പിച്ച ഖുര്‍ആന്‍ പാരായണ മത്സരത്തിന്റെ ഗ്രാന്റ് ഫിനാലെ സമാപ്പിച്ചു

അനാകിഷ് കെ എം സി സി സംഘടിപ്പിച്ച ഖുര്‍ആന്‍ പാരായണ മത്സരത്തിന്റെ ഗ്രാന്റ് ഫിനാലെ സമാപ്പിച്ചു

ജിദ്ദ: കാലാതിവര്‍ത്തിയായി വൈജ്ഞാനിക പ്രഭ ചൊരിഞ്ഞു കൊണ്ട് ലോകത്തിനു മുമ്പില്‍ ജ്വലിച്ചുകൊണ്ടിരിക്കുന്ന വിശുദ്ധ ഖുര്‍ആന്‍ മനുഷ്യനെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന ഗ്രന്ഥമാണെന്നും, ആശയ മ്പുഷ്ടമായ ഖുര്‍ആന്‍ അതിന്റെ നിശ്ചിത പാരായണ ശാസ്ത്രം അനുസരിച്ച് മാത്രം പാരായണം ചെയ്യപ്പെടേണ്ടതിന്റെ അനിവാര്യത ഉള്‍ക്കൊണ്ടു കൊണ്ട് സംഘടിപ്പിക്കപ്പെടുന്ന പാരായണ മത്സരങ്ങള്‍ പ്രോത്സാഹന ജനകമാനെന്നും എസ്.ഐ.സി സഊദി നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് സയ്യിദ് ഉബൈദുല്ലാ തങ്ങള്‍ പറഞ്ഞു.
ജിദ്ദ കെ എം സി സി അനാക്കിഷ് ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ഖുര്‍ആന്‍ പാരായണ ഫൈനല്‍ മത്സരം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനോഹരമായ പാരായണ ശൈലിയിലൂടെ ജന ഹൃദയങ്ങള്‍ കീഴടക്കുന്ന വിശുദ്ധ ഖുര്‍ആനിന്റെ മാസ്മരിക ശക്തി ലോകത്തിനു മുന്‍പില്‍ എന്നും ഒരത്ഭുതമാണെന്നും അദ്ദേഹം പറഞ്ഞു.

അഞ്ച് വിഭാഗങ്ങളിലായി സംഘടിപ്പിച്ച പരിപാടിയില്‍ ഉച്ചക്ക് ശേഷം നടന്ന ജൂനിയര്‍ സ്ത്രീകളുടെ വിഭാഗത്തില്‍ യഥാക്രമം ദില്‍നഫാത്തിമ ഒന്നും,നൂഹറഫീഖ രണ്ടും,ഫാത്തിമ ഹുദ്ദ മൂന്നും സ്ഥാനങ്ങള്‍ കരസ്ത്ഥമാക്കി.സീനിയര്‍ വിഭാഗത്തില്‍ ലുബാന അബുട്ടി ഒന്നും,ജാസ്മിന്‍ പള്ളിയാളി രണ്ടും,സുനൈന റിയാസ് മൂന്നും സ്ഥാനങ്ങള്‍ നേടി.സബ്ബ് ജൂനിയര്‍ വിഭാഗത്തില്‍ ആയിശ റിദ വാക്കയില്‍ ഒന്നും,ബിഷാറ ബഷീര്‍ രണ്ടും,ഐമ്മല്‍ മുത്തലിബ് മൂന്നും സ്ഥാനങ്ങള്‍ കരസ്തമാക്കി.

വനിതകളുടെ മത്സരങ്ങള്‍ ഡോക്ടര്‍ മിഷ്‌ക്കാത്ത് അഷ്‌റഫ് ഉല്‍ഘാടനം ചെയ്തു.മുംതാസ് പാലോളി അധ്യക്ഷത വഹിച്ചു.ഫാത്തിമ നൂറാ മുഖ്യാത്ഥിയായി.നസീഹ അന്‍വര്‍,മുഹ്‌സിന ടീച്ചര്‍,ഷമീല മൂസ,ഹാജറ ബഷീര്‍ എന്നിവര്‍ സംസാരിച്ചു.

ജൂനിയര്‍ ആണ്‍കുട്ടികളുടെ ഫൈനല്‍ മത്സരത്തില്‍ മുഹമ്മദ് യാസീന്‍ ഒന്നും,മുഹമ്മദ് ഫായിസ് രണ്ടും,നദീം നൂരിഷ മൂന്നും സ്ഥാനങ്ങള്‍ കരസ്തമാക്കി.സീനിയര്‍ വിഭാഗത്തില്‍ മുഹമ്മദ്ശാമില്‍ ഒന്നാം സ്ഥാനവും,നൂര്‍ മുഹമ്മദ് ഹാരിസ് രണ്ടാം സ്ഥാനവും,നെസീര്‍ പെരുമ്പല മൂന്നാം സ്ഥാനവും കരസ്ത്ഥമാക്കി.വിജയികള്‍ക്കുള്ള സ്വര്‍ണ്ണ മെഡലും ,സര്‍ട്ടിഫിക്കറ്റുകളും ചടങ്ങില്‍ പ്രമുഖവ്യക്തിത്വങ്ങള്‍ വിതരണം ചെയ്തു.

ചടങ്ങില്‍ അനാകിഷ് കെ എം സി.സി പ്രസിഡന്റ് ബഷീര്‍ കീഴില്ലത്ത് അധ്യക്ഷത വഹിച്ചു.വി.പി. മുഹമ്മദലി ജിദ്ദാ നാഷണല്‍ ഹോസ്പിറ്റല്‍ എംഡി,സംസ്ഥാന ഹജ്ജ് കമ്മറ്റി മെമ്പര്‍ കെ.പി. സുലൈമാന്‍ ഹാജി,കെ എം സി സി സൗദി നാഷണല്‍കമ്മറ്റി വൈസ് പ്രസിഡന്റ് നിസാം മമ്പാട്,ജിദ്ദ കെ എം സി സി ആക്ടിങ്ങ് പ്രസിഡന്റ് സി.കെ. റസാഖ് മാസ്റ്റര്‍,ആക്ടിങ്ങ് സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി,നാസര്‍മച്ചിങ്ങല്‍,ഹസ്സന്‍ ബത്തേരി,ലത്തീഫ് കളകാന്തിരി,ഇല്ല്യാസ് കല്ലിങ്ങല്‍,മുഹമ്മദ് കുട്ടി പാണ്ടിക്കാട്,നസീര്‍ വാവകുഞ്ഞ്,കെ.ടി.എ മുനീര്‍ ഒ ഐ സി,സൈനുല്‍ ആബിദീന്‍തങ്ങള്‍,അബൂബക്കര്‍ ദാരിമി ആലമ്പാടി,നജ്ജ്മുദ്ദീന്‍ ഹുദവി,മുജീബ് റഹ്‌മാന്‍,ആഷിഖ് മഞ്ചേരി,ഹിസ്ഫുല്‍ റഹ്‌മാന്‍,ബഷീര്‍ കുറ്റിക്കടവ്,ഫാരിസ് കോങ്ങാട്,യാസര്‍ അറഫത്ത്,ശരീഫ് തെന്നല, മജീദ് കൊടുവള്ളി എന്നിവര്‍ വിവിധ സെക്ഷനുകളില്‍ സംസാരിച്ചു.
ശഹബാസ് അസ്സന്‍ ഖിറാഅത്ത് നടത്തി.റഹ്‌മത്ത് അലി എരഞ്ഞിക്കല്‍ സ്വാഗതവും അബ്ദുല്‍ ഫത്താഹ് താനൂര്‍ നന്ദിയുംപറഞ്ഞു.
ബഷീര്‍ ആഞ്ഞിലങ്ങാടി,റഫീഖ് മോഡേണ്‍,സമീര്‍ ചെമ്മംകടവ്,ശരീഫ് അമല്‍,ഹാരിസ് ബാബു മമ്പാട്,ഹസീന അഷ്‌റഫ്,സാബിറ മജീദ്,ജിന്‍ഷീന റഫീഖ്,ഫാസില ബഷീര്‍,ശഹ്നാസ് ഹസ്സന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

 

 

അനാകിഷ് കെ എം സി സി സംഘടിപ്പിച്ച ഖുര്‍ആന്‍
പാരായണ മത്സരത്തിന്റെ ഗ്രാന്റ് ഫിനാലെ സമാപ്പിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *