വന്‍ മാറ്റങ്ങളുമായി പുതിയ ടെലകോം ബില്‍ സിം തട്ടിപ്പിനു 3 വര്‍ഷം തടവും 50 ലക്ഷം പിഴയും

വന്‍ മാറ്റങ്ങളുമായി പുതിയ ടെലകോം ബില്‍ സിം തട്ടിപ്പിനു 3 വര്‍ഷം തടവും 50 ലക്ഷം പിഴയും

വന്‍ മാറ്റങ്ങളാണു 2023 വര്‍ഷാവസാനത്തില്‍ ടെലകോം,ഡിജിറ്റല്‍ മേഖലകളിലുണ്ടാകുന്നത്. ദേശീയ സുരക്ഷാ പ്രശ്നങ്ങള്‍ കണ്ടാല്‍ ടെലകോം നെറ്റ്വര്‍ക്കുകളുടെ നിയന്ത്രണം ഗവണ്‍മെന്റിനും അധികാരികള്‍ക്കും താത്കാലികമായി ഏറ്റെടുക്കാമെന്നതാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം. പുതിയ ബില്ലില്‍ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് വിതരണത്തിന്റെ കാര്യത്തില്‍ ലേലം വേണ്ടെന്നും പറയുന്നു.
അടിയന്തിമ ഘട്ടത്തില്‍ ഗവണ്‍മെന്റിന് സമൂഹമാധ്യമങ്ങളിലും മറ്റും ഒരു സന്ദേശം അയയ്ക്കുന്നതു തടയാനോ, അയച്ച സന്ദേശം ഇടയ്ക്കുവച്ച് തടയാനോ അധികാരമുണ്ട്. ദുരന്ത രക്ഷാപ്രവര്‍ത്തനങ്ങള്‍, പൊതുജന സുരക്ഷ തുടങ്ങി പൊതു അടിയന്തിര ഘട്ടത്തില്‍ ഈ പുതിയ നിയമം ഉപയോഗിക്കാം. കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ നിയോഗിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ഇവ നടപ്പാക്കാം. നോട്ടിഫിക്കേഷന്‍ നല്‍കിയ ശേഷം നെറ്റ്‌വര്‍ക്കുകള്‍ അധികാരികള്‍ക്ക് ഏറ്റെടുക്കാം. അക്രെഡിറ്റേഷന്‍ നേടിയ പത്രക്കാരുടെ സന്ദേശങ്ങള്‍ തടയില്ല. അതേസമയം, ഇത്തരം സന്ദേശങ്ങളും പബ്ലിക് എമര്‍ജന്‍സിയുടെയും, പബ്ലിക് ഓര്‍ഡറിന്റെയും മറ്റും പരിധിയില്‍ വരുമെങ്കില്‍ തടയുകയുംചെയ്യാം.

സിം കാര്‍ഡ് എടുക്കുന്നവരില്‍ നിന്ന് ബയോമെട്രിക് ഡേറ്റ ശേഖരിക്കണം എന്നതാണ് ബില്ലിലെ മറ്റൊരു സുപ്രധാന നിയമം. ബില്‍ നടപ്പിലായ ശേഷം ഏതെങ്കിലും വിധത്തില്‍ തട്ടിപ്പു നടത്തി സിം കാര്‍ഡ് സംഘടിപ്പിക്കുന്നവര്‍ക്ക് 3 വര്‍ഷം വരെ തടവോ 50 ലക്ഷം രൂപ വരെ പിഴയോ ലഭിക്കും.
പുതിയ നിയമത്തോടെ 138 വര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ ടെലഗ്രാഫ് ആക്ടും 1885 അടക്കമുള്ള രണ്ടു നിയമങ്ങളും അസാധുവാകും.

2024 ജനുവരി അവസാനത്തില്‍ പുതിയ ഡിജിറ്റല്‍ പേഴ്‌സണല്‍ ഡേറ്റ പ്രൊട്ടക്ഷന്‍ ആക്ട് നിലവില്‍ വരും. 18 വയസില്‍ താഴെയുള്ള കുട്ടികളുടെ ഓണ്‍ലൈന്‍ ഉപയോഗത്തിന് മാതാപിതാക്കളുടെ അനുമതി വേണം എന്നതടക്കമുള്ള നിര്‍ദ്ദേശങ്ങളും പുതിയ ബില്ലിലുണ്ട്.

 

 

 

 

 

വന്‍ മാറ്റങ്ങളുമായി പുതിയ ടെലകോം ബില്‍
സിം തട്ടിപ്പിനു 3 വര്‍ഷം തടവും 50 ലക്ഷം പിഴയും

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *