തിരുവനന്തപുരം: സിനിമാ സംവിധായകനും നടനുമായ മേജര്‍ രവിയെ ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി അധ്യക്ഷന്‍ കെ.സുരേന്ദ്രന് നാമനിര്‍ദേശം ചെയ്തു. കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന കണ്ണൂരില്‍ നിന്നുള്ള നേതാവ് സി.രഘുനാഥിനെ ദേശീയ കൗണ്‍സിലിലേക്കും അദ്ദേഹം നാമനിര്‍ദേശം ചെയ്തു.
ധര്‍മടത്ത് പിണറായി വിജയനെതിരെ മത്സരിച്ച കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായ സി.രഘുനാഥും മേജര്‍ രവിയും കഴിഞ്ഞ ദിവസം ന്യൂഡല്‍ഹില്‍ വെച്ചാണ് ബിജെപിയില്‍ ചേര്‍ന്നത്. ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുമായി ഇരുവരും കൂടിക്കാഴ്ച്ച നടത്തിയിരുന്നു.അദ്ദേഹം അംഗത്വം നല്‍കുകയും ചെയ്തു.