പാക്കിസ്ഥാനില്‍ ആദ്യമായി പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഹിന്ദു യുവതി

പാക്കിസ്ഥാനില്‍ ആദ്യമായി പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഹിന്ദു യുവതി

ഇസ്‌ലാമബാദ്: പാക്കിസ്ഥാന്റെ ചരിത്രത്തില്‍ ആദ്യമായി ഹിന്ദു സ്ത്രീ പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നു. 2024 ഫെബ്രുവരി എട്ടിന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് ഖൈബര്‍ പഖ്തൂണ്‍ക്വ പ്രവിശ്യയിലെ ബുനെര്‍ ജില്ലയിലെ ഡോ.സവീറ പര്‍കാശ് എന്ന യുവതി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.

പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) ടിക്കറ്റിലാണ് സവീറ മത്സരിക്കുന്നത്. സവീറയുടെ പിതാവ് ഡോ. ഓം പര്‍കാശ് 35 വര്‍ഷമായി പിപിപിയുടെ സജീവ പ്രവര്‍ത്തകനാണ്. അബോട്ടബാദ് ഇന്റര്‍നാഷണല്‍ മെഡിക്കല്‍ കോളജില്‍നിന്ന് 2022 മെഡിക്കല്‍ ബിരുദം നേടിയ സവീറ, ബുനെറിലെ പിപിപി വനിതാ വിഭാഗം ജനറല്‍ സെക്രട്ടറിയാണ്. സ്ത്രീകളുടെ ഉന്നമനത്തിനായും അവരുടെ അവകാശങ്ങള്‍ക്കായും പ്രവര്‍ത്തിക്കുകയാണ് ലക്ഷ്യമെന്ന് സവീറ പറഞ്ഞു. പാക്കിസ്ഥാന്റെ ഭാഗമായി 55 വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായാണ് ബുനെറില്‍ ഒരു സ്ത്രീ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നത്.

 

 

 

പാക്കിസ്ഥാനില്‍ ആദ്യമായി പൊതുതിരഞ്ഞെടുപ്പില്‍
മത്സരിക്കാന്‍ ഹിന്ദു യുവതി

 

In Pakistan's first general election
Hindu woman to compete
Share

Leave a Reply

Your email address will not be published. Required fields are marked *