മണ്ഡലകാലം 39 ദിവസം പിന്നിട്ടപ്പോള്‍ ശബരി മലയില്‍ ഇതുവരെ ലഭിച്ചത് 204.30 കോടി

മണ്ഡലകാലം 39 ദിവസം പിന്നിട്ടപ്പോള്‍ ശബരി മലയില്‍ ഇതുവരെ ലഭിച്ചത് 204.30 കോടി

ശബരിമല: മണ്ഡലകാലം 39 ദിവസം പിന്നിട്ടപ്പോള്‍ ശബരിമലയിലെ നടവരവ് 204.30 കോടി രൂപയെന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. ഡിസംബര്‍ 25 വരെയുള്ള മൊത്തം നടവരവ് 204,30,76,704 രൂപയാണ്. കുത്തകലേലം, കാണിക്കയായി ലഭിച്ച നാണയങ്ങള്‍ എന്നിവ കൂടി എണ്ണിക്കഴിയുമ്പോള്‍ ഈ കണക്കില്‍ കാര്യമായ മാറ്റമുണ്ടാകുമെന്ന് പ്രസിഡന്റ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

കാണിക്കയായി ലഭിച്ചത് 63.89 കോടി (63,89,10,320) രൂപയാണ്. അരവണ വില്‍പനയില്‍ 96.32 കോടി രൂപ (96,32,44,610) രൂപയും, അപ്പം വില്‍പനയില്‍ 12.38 കോടി രൂപ (12,38,76,720) രൂപയും ലഭിച്ചു.

മണ്ഡലപൂജയ്ക്കുശേഷം ഡിസംബര്‍ 27- ന് വൈകിട്ട് 11 മണിക്ക് ശബരിമല നട അടക്കും. മകരവിളക്ക് ഉത്സവത്തിനായി ഡിസംബര്‍ 30- ന് വൈകിട്ട് വീണ്ടും നട തുറക്കും. ജനുവരി 15നാണ് മകരവിളക്ക്.

പത്രസമ്മേളനത്തില്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളായ എ. അജികുമാര്‍, ജി. സുന്ദരേശന്‍, ശബരിമല എക്‌സിക്യൂട്ടിവ് ഓഫീസര്‍ എച്ച്. കൃഷ്ണകുമാര്‍ ദേവസ്വം കമ്മിഷണര്‍ സി.എന്‍. രാമന്‍, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ രഞ്ജിത്ത് ശേഖര്‍ എന്നിവര്‍ പങ്കെടുത്തു.

 

 

 

മണ്ഡലകാലം 39 ദിവസം പിന്നിട്ടപ്പോള്‍ ശബരി മലയില്‍
ഇതുവരെ ലഭിച്ചത് 204.30 കോടി

 

 

Share

Leave a Reply

Your email address will not be published. Required fields are marked *