കോഴിക്കോട്: ഇടത്തരം ചെറുകിട വ്യാപാരികള്‍ മുന്‍കാലങ്ങളില്‍ ഇല്ലാത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ അന്ന-കിറ്റെക്‌സ് ഗ്രൂപ്പ് വ്യാപരികളെ സമ്മാനങ്ങള്‍ നല്‍കി ആദരിക്കുന്നതും വ്യാപരസംഗമം നടത്തി ആശയ വിനിമയം നടത്തുന്നതും ഉല്‍പാദകര്‍ക്കും വിപണനക്കാര്‍ക്കും ഒരുപോലെ ഗുണകരമാവുമെന്ന് ഷെവ. സി ഇ ചാക്കുണ്ണി പാരമൗണ്ട് ടവറില്‍ നടന്ന കോഴിക്കോട്, മലപ്പുറം, ജില്ലകളിലെ സ്‌കൂബി-ഡേ ഡീലര്‍ മീറ്റില്‍ സമ്മാന വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.
ഗുണമേന്മ ഉറപ്പു വരുത്തിയാണ് ഓരോ ഉല്‍പ്പന്നങ്ങളും വിപണിയില്‍ എത്തിക്കുന്നതെന്ന് അന്ന – കിറ്റെക്‌സ് ജനറല്‍ മാനേജര്‍ കെ സി പിള്ള അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. വയനാട് ജില്ലയിലെ വിജയികള്‍ക്ക് ശ്രീകൃഷ്ണ ടെക്‌സ്‌റ്റൈല്‍സ് എംഡി സി പ്രഭാകരന്‍ ചടങ്ങുകളില്‍ സമ്മാനിച്ചു.
തുടര്‍ന്ന് വ്യാപാരികളുമായി നടന്ന ചര്‍ച്ചയില്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ പ്രിന്‍സ് മാത്യു, ഫീല്‍ഡ് ഓഫീസര്മാരായ ജോഷി, അഖില്‍, ഉമ്മര്‍ എന്നിവരും ഫാല്‍ക്കണ്‍ ഏജന്‍സി പ്രൈവറ്റ് ലിമിറ്റഡ്, ന്യൂ കേരള സ്റ്റേഷനറി മാര്‍ട്, വെസ്റ്റ് ഇന്ത്യ പ്ലാസ്റ്റിക് ട്രെഡിങ് കമ്പനി (കോഴിക്കോട് ജില്ല) ചില്ലു ഏജന്‍സി പ്രൈവറ്റ് ലിമിറ്റഡ്, എന്‍ എ ട്രെഡിങ് കമ്പനി, കണ്ണൂര്‍ ഏജന്‍സിസ് (വയനാട് ജില്ല) ഫ്രണ്ട്സ് ബാഗ് മഞ്ചേരി, ട്വിങ്കില്‍ ബെറ്റ് ആന്‍ഡ് ബാക്‌സ്, ഹൈ 5 ഫാന്‍സി ആന്‍ഡ് ടോയ്സ് (മലപ്പുറം ജില്ല) വിജയികള്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. റിജിയണല്‍ സെയില്‍സ് ഓഫീസര്‍ എല്‍ദോസ് കെ ഐ സ്വാഗതവും, അക്കൗണ്ട്‌സ് മാനേജര്‍ കെ ടി രാജേഷ് നന്ദിയും രേഖപെടുത്തി.