കോഴിക്കോട്: സഊദിയിലെ ജിദ്ദ മത്തീല്‍ അല്‍ നുജൂം ഗ്രൂപ്പ് ഓഫ് കമ്പനി നടത്തിയിരുന്ന തന്നെ സൗദി പൗരനും ആഭ്യന്തര മന്ത്രാലയത്തില്‍ ഉന്നത തസ്തികയില്‍ ജോലിചെയ്യുന്ന ഇബ്രാഹിം അല്‍ ഒതൈബി എന്നയാള്‍ ബിസിനസില്‍ തന്നെ വഞ്ചിച്ചതാണെന്നും ഇക്കാര്യങ്ങള്‍ മറച്ചുപിടിക്കാനാണ് കഴിഞ്ഞ ദിവസം അദ്ദേഹം ജിദ്ദയില്‍ പത്രസമ്മേളനം നടത്തി താന്‍ അദ്ദേഹത്തിന് 27 കോടിയുടെ ബാധ്യതയുണ്ടാക്കിയെന്നാരോപിക്കുന്നുവെന്നും ഇന്ന് രാവിലെ കാലിക്കറ്റ് പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഷമീല്‍ ഇപി പറഞ്ഞു. ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്ന 2013മുതല്‍ എന്റെ സ്ഥാപനത്തിലെ പിആര്‍ഒ ഓയി ജോലിചെയ്തിരുന്നയാളാണ്.
തന്റെ കമ്പനികള്‍ക്ക് 100 മില്ല്യണ്‍ സഊദി റിയാലിന്റെ (220കോടിയിലധികം ഇന്ത്യന്‍ രൂപയുടെ മൂല്യമുണ്ടായിരുന്നു). 2016ല്‍ സ്ഥാപനത്തിന് ചില സാമ്പത്തിക പ്രയാസങ്ങള്‍ ഉണ്ടായതിന്റെ ഭാഗമായി ഇത് പരിഹരിക്കാന്‍ 15മില്യണ്‍ റിയാല്‍ അധിക മൂലധനം സ്വരൂപിക്കാനുള്ള എന്റെ നീക്കം മനസിലാക്കി ഇബ്രാഹിം അല്‍ ഒതൈബി സ്വമേധയ എന്നെ സമീപിക്കുകയും 15മില്യണ്‍ മുടക്കാമെന്ന് പറഞ്ഞ് എന്റെ സ്ഥാപനത്തില്‍ ഓഹരി പങ്കാളിയാവാന്‍ തയാറാവുകയും ചെയ്തു. മൂന്ന് മാസത്തിനുള്ളില്‍ രേഖാമൂലാമുള്ള കരാര്‍ പ്രകാരം 2.15 മില്യണ്‍ കമ്പനി അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു. അതിന് ശേഷം അദ്ദേഹം എന്നെ സമീപിച്ച് ഒന്നിച്ച് പണം തരാന്‍ ബുദ്ധിമുട്ടാണെന്നും കമ്പനിയുടെ പേരിലുള്ള 4.4 മില്യണ്‍ ലോണ്‍ അദ്ദേഹത്തിന്റെ പ്രോപ്പര്‍ട്ടിയുടെ ഗ്യാരണ്ടിയില്‍ ഏറ്റെടുക്കാമെന്നും അതിന്റെ തിരിച്ചടവ് അദ്ദേഹം സ്വന്തം നിലയില്‍ തന്നെ അടച്ചുതീര്‍ക്കാമെന്നും ഉറപ്പ് നല്‍കി. പ്രോപ്പര്‍ട്ടി ഗ്യാരണ്ടി കൊടുക്കുന്നത് കൊണ്ട് അയാള്‍ക്ക് ഉണ്ടാകുന്ന അധിക ചെലവും മറ്റും പരിഗണിച്ച് ഷെയര്‍വാല്യു 15 മില്യണ്‍ എന്നത് 13.5 ആയി പുനക്രമീക്കാനും ധാരണയായി. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായത് കൊണ്ട് കമ്പനിയുടെ ഷെയര്‍ മകന്റെ പേരില്‍ നല്‍കാനാവശ്യപ്പെടുകയും ഞാനത് അംഗീകരിക്കുകയും 2016 ആഗസ്റ്റ് 20ന് പുതിയ പുതിയ കരാര്‍ രേഖാമൂലം ഒപ്പിടുകയും ചെയ്തു. ഈ കരാര്‍ പ്രകാരം 2016 സെപ്തംബര്‍ 3ന് ജിദ്ദയിലെ ബന്ധപ്പെട്ട കോടതിയില്‍ പോയി കമ്പനിയുടെ 4.4 മില്യണ്‍ ലോണ്‍ അദ്ദേഹം ഏറ്റെടുക്കുകയും ചെയ്തു.
ഇതിന് ശേഷം ബാങ്ക് ലോണ്‍ അടക്കുകയോ കാശ് തരികയോ ചെയ്തില്ല. കാശ് പിന്നീട് തരാമെന്ന് പറയുകയും മകന്റെ പേരിലേക്ക് ഷെയര്‍മാറ്റിക്കൊടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഈ ആവശ്യം അംഗീകരിക്കാന്‍ ഞാന്‍ തയാറായില്ല. അദ്ദേഹം തന്നെ പലതരത്തില്‍ സമ്മര്‍ദ്ദത്തിലാക്കാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ സ്വാധീനം ശരിക്കുമറിയുന്നതുകൊണ്ട് എന്റെ സൗദി വക്കീലിന്റെ നിര്‍ദേശ പ്രകാരം മധ്യസ്ഥരുടെ സാന്നിധ്യത്തില്‍ ദുബൈയില്‍വെച്ച് ചര്‍ച്ച നടത്തുകയും ബാക്കിയുള്ള തുക തരാന്‍ കഴിയില്ലെന്നും പാര്‍ട്ണര്‍ഷിപ്പ് എഗ്രിമെന്റില്‍ നിന്ന് പിന്‍മാറുകയാണെന്നും അറിയിച്ചത് പ്രകാരം അദ്ദേഹം കമ്പനിക്ക് നല്‍കിയ തുക. നാല് വര്‍ഷത്തിനുശേഷം 2020ഡിസംബറിനുള്ളില്‍ ) തിരികെ നല്‍കാമെന്ന് ഞാന്‍ സമ്മതിച്ചു. അദ്ദേഹം സൗദിയിലെത്തി. ഉടന്‍തന്നെ എഗ്രിമെന്റ് ഇന്ത്യന്‍ എംബസി അറ്റസ്റ്റ് ചെയ്ത്. എനിക്ക് അയച്ച് തരാമെന്ന് വാക്കും നല്‍കി. ഈ വാക്ക് പാലിച്ചില്ലെന്ന് മാത്രമല്ല. എന്റെ കമ്പനി കൈക്കലാക്കാന്‍ എനിക്കെതിരെ വ്യാജ കേസുകൊടുക്കുകയും എന്റെ അസാന്നിധ്യത്തില്‍ എക്‌സ് പാര്‍ട്ടി വിധി നേടുകയുമാണുണ്ടായത്. എന്റെ ജീവനടക്കം ഭീഷണിയുള്ളതിനാലാണ് എനിക്ക് സൗദിയിലേക്ക് പോകാന്‍ സാധിക്കാതിരുന്നത്. ഇദ്ദേഹം ആരോപിക്കുന്നതുപോലെ എനിക്ക് വേണ്ടി ജാമ്യം നിന്നതുകൊണ്ടല്ല അദ്ദേഹത്തിന്റെ സ്വത്തുക്കള്‍ നഷ്ടപ്പെട്ടത്. അദ്ദേഹം സ്വന്തം നേട്ടങ്ങള്‍ക്കുവേണ്ടി പണയപ്പെടുത്തുകയും പക്ഷേ ബാങ്ക് ഇന്‍സ്റ്റാള്‍മെന്റ് അടക്കാതിരുന്നത് കൊണ്ടാണ് അദ്ദേഹത്തിന് സ്വത്ത് വകകള്‍ ബാങ്ക് ജപ്തി ചെയ്തത്. 27 കോടി രൂപയമായി ഞാന്‍ നാട്ടിലേക്ക് മുങ്ങിയെന്നാണ്. വ്യക്തിപരമായി ഒരുപൈസയും അദ്ദേഹം എനിക്ക് നല്‍കിയിട്ടില്ല. ഞാന്‍ നാട്ടിലേക്ക് മടങ്ങുമ്പോള്‍ എന്റെ കമ്പനിക്ക് 87 മല്യണ്‍ സൗദി റിയാലിലധികം ആസ്തിയുള്ളതും കമ്പനിക്ക് ലോക്കല്‍ മാര്‍ക്കറ്റില്‍ കിട്ടാനുള്ള തുക 25 മില്യണ്‍ സൗദി റിയാലിന് മുകളിലായിരുന്നു. ഇത് സംബന്ധിച്ചെല്ലാം അവരുടെ ഓഡിറ്റ് ചെയ്ത റിപ്പോര്‍ട്ടുണ്ട്. എന്റെ അസാന്നിധ്യത്തില്‍ ഞാന്‍ മുന്‍പ് കൊടുത്ത പവര്‍ ഓഫ് അറ്റോര്‍ണി ഉപയോഗിച്ച് പിന്നീട് സ്ഥാപനം നടത്തിയത് അദ്ദേഹവും കൂട്ടാളികളുമായിരുന്നു. ഇദ്ദേഹം കരാര്‍ ലംഘിച്ചതുകാരണം എനിക്ക് കമ്പനിയും സര്‍വ്വസ്വത്തുക്കളും നഷ്ടപ്പെടുന്ന സാഹചര്യമാണുണ്ടായത്. 2017ല്‍ നടന്ന ഒരു ഇടപാടിന്റെ പേരില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വ്യാജ ആരോപണങ്ങളുമായി മുന്നോട്ട് വരുന്നത് എന്റെ മകളുടെ വിവാഹം മുടക്കുക എന്ന ദുരുദ്ദേശത്തോടെയാണ്. ഇന്ത്യന്‍ എംബസി നോര്‍ക്ക വിദേശ കാര്യവകുപ്പ് സൗദി കോണ്‍സുലേറ്റ് എന്നിവിടങ്ങലിലെല്ലാം പരാതി നല്‍കിയിട്ടുണ്ട്. തനിക്കെതിരെ വ്യാജ പ്രചാരണം നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഷമീല്‍ ഇപി, അഡ്വ . അനിഷ് എംസി, ഹാരിസ് പിടി എന്നിവര്‍ സംബന്ധിച്ചു.