എല്‍.ഡി.എഫ്.സെമിനാര്‍

എല്‍.ഡി.എഫ്.സെമിനാര്‍

 

കണ്ണൂര്‍ : ‘കേന്ദ്ര അവഗണനയും കേരളത്തിലെ സാമ്പത്തീക സ്ഥിതിയും ‘ എന്ന വിഷയത്തെ ആസ്പദമാക്കി എല്‍.ഡി.എഫ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ സെമിനാര്‍ സംഘടിപ്പിച്ചു. സെമിനാര്‍ ldf കണ്‍വീനര്‍ ഇ.പി. ജയരാജന്‍ ഉദ്ഘാടനം ചെയ്തു. സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സാമ്പത്തിക ശാസ്ത്രജ്ഞന്‍
ഡോ: കെ.എന്‍.ഹരിലാല്‍ മുഖ്യപ്രഭാഷണം നടത്തി. എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എന്‍.ചന്ദ്രന്‍ സ്വാഗതം പറഞ്ഞു.

നേതാക്കളായ രാമചന്ദ്രന്‍ കടന്നപ്പള്ളി എം.എല്‍.എ , സി.പി.ഐ ജില്ലാ സെക്രട്ടറി സി.പി. സന്തോഷ് കുമാര്‍ , ജനതാദള്‍ (എസ്) സംസ്ഥാന ജനറല്‍ സെക്രട്ടറി പി. പി.ദിവാകരന്‍, ഐ.എന്‍.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം.വി. ഇരിക്കൂര്‍ , ആര്‍.ജെ.ഡി സംസ്ഥാന കമ്മിറ്റി അംഗം കെ.പി. പ്രശാന്ത്,കേരള കോണ്‍ഗ്രസ്സ് (എം) ജില്ലാ പ്രസിഡണ്ട് ജോയ് കൊന്നക്കല്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.ജെ.ജോസഫ് , കേരള കോണ്‍ഗ്രസ്സ് (ബി) സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് ചെമ്പേരി, തുടങ്ങിയവര്‍ സംസാരിച്ചു.

എല്‍.ഡി.എഫ്.സെമിനാര്‍

Share

Leave a Reply

Your email address will not be published. Required fields are marked *