നിയമ സഭയേയും മന്ത്രിയേയും വിമര്‍ശിച്ചു; പെന്‍ഷന്‍ വെട്ടിക്കുറച്ചു സര്‍ക്കാര്‍

നിയമ സഭയേയും മന്ത്രിയേയും വിമര്‍ശിച്ചു; പെന്‍ഷന്‍ വെട്ടിക്കുറച്ചു സര്‍ക്കാര്‍

ഒറ്റപ്പാലം: നിയമസഭയെയും മുന്‍ വൈദ്യുതി മന്ത്രിയെയും സമൂഹ മാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് മുന്‍ ഉദ്യോഗസ്ഥന്റെ പെന്‍ഷന്‍ സര്‍ക്കാര്‍ വെട്ടിക്കുറച്ചു. ഒറ്റപ്പാലം ജില്ലാ വിദ്യാഭ്യാസ ഓഫിസറുടെ പിഎ ആയി വിരമിച്ച വി.പി.മുഹമ്മദലിയുടെ പെന്‍ഷനില്‍ നിന്നാണ് പ്രതിമാസം 500 രൂപ കുറയ്ക്കാനുള്ള ഉത്തരവു സര്‍ക്കാര്‍ സ്ഥിരപ്പെടുത്തിയത്. വിരമിക്കല്‍ ആനുകൂല്യങ്ങള്‍ ഇതുവരെ നല്‍കിയതുമില്ല.

നടപടിക്കു കാരണം മുന്‍ മന്ത്രി എം.എം.മണി പണ്ടു കൊലപാതക രാഷ്ട്രീയവുമായി ബന്ധപ്പെട്ടു നടത്തിയ ‘വണ്‍ ടു ത്രീ’ പ്രസംഗത്തെക്കുറിച്ചു സമൂഹമാധ്യമത്തിലിട്ട പോസ്റ്റാണു മുഹമ്മദലിക്കെതിരായ ഒന്നാമത്തെ ആരോപണം. സ്പീക്കറായിരുന്ന സമയത്തു പി.ശ്രീരാമകൃഷ്ണന്‍ വിലകൂടിയ കണ്ണട വാങ്ങിയെന്ന വിവാദം,യുഡിഎഫ് മന്ത്രിമാരുടെ കാലത്തും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നുളള ന്യായീകരണത്തിനെതിരെയുള്ള പോസ്റ്റാണ് അടുത്ത കുറ്റം.

പട്ടാമ്പി ഉപജില്ലാ വിദ്യാഭ്യാസ ഓഫിസില്‍ സീനിയര്‍ സൂപ്രണ്ടായി ജോലി ചെയ്യുമ്പോഴാണു മുഹമ്മദലി സമൂഹമാധ്യമത്തിലൂടെ വിമര്‍ശനം ഉന്നയിച്ചത്.ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ഭാഗത്തു നിന്ന് ഇത്തരം ആരോപണം ഉചിതമല്ല. അതിന്റെ ഭാഗമായി പട്ടാമ്പി പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ കോടതി 3000 രൂപ പിഴ ചുമത്തിയിരുന്നു. തുടര്‍ന്നു പെന്‍ഷനില്‍ നിന്ന് 500 രൂപ വീതം ഈടാക്കാന്‍ താല്‍ക്കാലിക തീരുമാനമെടുത്തു.

മന:പൂര്‍വ്വം ചെയ്ത തെറ്റല്ലെന്നും തടഞ്ഞുവച്ച ആനുകൂല്യങ്ങള്‍ നല്‍കണമെന്നും മുഹമ്മദലി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എന്നാല്‍, താല്‍ക്കാലിക തീരുമാനം അന്തിമ ഉത്തരവായി ഇപ്പോള്‍ പുറത്തു വിടുകയായിരുന്നു. സര്‍വീസിലിരിക്കെ സംഭവിച്ച വീഴ്ചകള്‍ക്കു പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ തടഞ്ഞുവയ്ക്കാറുണ്ടെങ്കിലും പെന്‍ഷന്‍ തുകയില്‍ ആജീവനാന്തം കുറവു വരുത്തുന്ന സംഭവങ്ങള്‍ അപൂര്‍വമാണെന്നു സര്‍വീസ് വിദഗ്ധര്‍ പറയുന്നു. ഇടതുപക്ഷ അനുകൂല കേരള ഗസറ്റഡ് ഓഫിസേഴ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകനായിരുന്നു മുഹമ്മദലി.

 

 

നിയമ സഭയേയും മന്ത്രിയേയും വിമര്‍ശിച്ചു;
പെന്‍ഷന്‍ വെട്ടിക്കുറച്ചു സര്‍ക്കാര്‍

Share

Leave a Reply

Your email address will not be published. Required fields are marked *