കോഴിക്കോട്: കേരളത്തില്‍ ജാതിസെന്‍സസ് നടത്തണം എന്ന് കേരള അസോസിയേഷന്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് ആവശ്യപ്പെട്ടു.പിന്നോക്കം നില്‍ക്കുന്നവരായ പട്ടിക ജാതി, വര്‍ഗ്ഗ വിഭാഗങ്ങള്‍, ന്യുനപക്ഷങ്ങള്‍ അടക്കമുള്ള പിന്നോക്കവിഭാഗങ്ങള്‍, എന്നിങ്ങനെ എല്ലാവര്‍ക്കും സാമൂഹ്യ സുരക്ഷ ഉറപ്പ് വരുത്തുവാനും സാമൂഹ്യ നീതി ലഭ്യമാക്കുവാനും ജാതിസെന്‍സസ് ഉപകരിക്കും.ഇത് നടപ്പിലാകുന്നതില്‍ അമാന്തം കാണിച്ചുകൊണ്ട് മേല്‍പറഞ്ഞ ജനവിഭാഗങ്ങളുടെ ഉന്നമനത്തെ എതിര്‍ക്കുന്നവര്‍ ഭരണസംവിധാനങ്ങള്‍ എക്കാലത്തും തങ്ങളുടെ നിയന്ത്രണത്തില്‍ നിലനിര്‍ത്തണമെന്നാഗ്രഹിക്കുന്നു. അത്തരം വിഭാഗീയ താല്‍പര്യങ്ങള്‍ക്ക് വഴങ്ങാതെ, പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളുടെ പുരോഗതിക്ക് ആവശ്യമായ നടപടി സ്വീകരിക്കുവാന്‍ ഭരണകൂടതിന് ബാധ്യത ഉണ്ട്.
വിദ്യാഭാസ തൊഴില്‍ രാഷ്ട്രീയ ഭരണ മേഖലകളില്‍ പിന്നോക്ക ന്യൂനപക്ഷ ദളിത് വിഭാഗങ്ങളെ പാര്‍ശ്വവല്‍ക്കരിക്കുന്നതിനെതിരെയുള്ള പ്രതിരോധക്കോട്ട ഉയര്‍ത്തുന്നതിനും സാമൂഹ്യപുരോഗതിയിലേക്ക് അവരെ നയിക്കുന്നതിനും ജാതിസെന്‍സസ് അനിവാര്യമാണ്.
സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം നടപ്പാക്കാന്‍ ബാധ്യസ്ഥം ആയസാമൂഹിക സാമ്പത്തിക സര്‍വേയുടെ അതേ ലക്ഷ്യങ്ങള്‍ ആണ് ജാതി സെന്‍സസിലും പ്രതിഫലിക്കുന്നത്.ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മുടന്തന്‍ ന്യായങ്ങള്‍ പറയുന്നത് ശരിയല്ല. വി.നാരായണന്‍ ആധ്യക്ഷനായി അസോസിയേഷന്റെ സംസ്ഥാന ഭാരവാഹികളായി യു. സി. രാമന്‍ (മുന്‍ എം. എല്‍. എ) ചെയര്‍മാന്‍, അഡ്വ പി വി മോഹന്‍ ലാല്‍ (ജനറല്‍ കണ്‍വീനര്‍),എ.പി.വേലായുധന്‍, രമേശ് നന്മണ്ട, അഡ്വ. പി. ചാത്തുക്കുട്ടി, ലത്തീഫ് പാലക്കണ്ടി (വൈസ് ചെയര്‍മാന്‍മാര്‍) നാരായണന്‍ വി, ബാലന്‍ നടുവണ്ണൂര്‍, ലിജു കുമാര്‍, അബ്ദുല്ല അന്‍സാരി (കണ്‍വീനര്‍മാര്‍) പി ടി ഗോപാലന്‍ (ട്രഷറര്‍) തുടങ്ങിയവരെ തെരെഞ്ഞെടുത്തു.