കോഴിക്കോട്: മുഖ്യമന്ത്രി കടന്നുപോകുന്ന റോഡരികില്‍ ഭിന്നശേഷിക്കാരന്‍ കറുത്ത തുണിയുമായി പ്രതിഷേധിച്ച സംഭവത്തില്‍ ഇപി ജയരാജന്‍ നടത്തിയ പരാമര്‍ശത്തില്‍ അദ്ദേഹം പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയാന്‍ തയാറാകണമെന്നും അല്ലാത്തപക്ഷം ഇപി ജയരാജന്റെ പേരില്‍ ആര്‍പിഡബ്ല്യൂഡി ആക്ട് പ്രകാരം നിയമ നടപടികള്‍ സ്വീകരിക്കണമെന്നും ആള്‍ കേരള വീല്‍ ചെയര്‍ റൈറ്റ്‌സ് ഫെഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇക്കാര്യത്തില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ഭിന്നശേഷി കമ്മിഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. തെറ്റ് തിരുത്തിമാപ്പ് പറയാത്ത പക്ഷം മന്ത്രിമാരെ വഴിതടയുന്നതടക്കമുള്ള സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി. വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന ജോയ്ന്‍ സെക്രട്ടറി രതീഷ് വെളിമണ്ണ ജില്ലാപ്രസിഡന്റ് ഷമീര്‍ ചേന്ദമംഗല്ലൂര്‍, ജോസഫ് പിജെ, റഹീം ഈങ്ങാപ്പുഴ, മുഹമ്മദ് ഷെരീഫ് മുക്കം എന്നിവര്‍ സംബന്ധിച്ചു.