മറാഠി എഴുത്തുകാരന്‍ ദാമോദര്‍ ഖഡ്‌സെയുമായി ഭാഷാ സമന്വയ വേദി അംഗങ്ങള്‍ സംവാദം നടത്തി

മറാഠി എഴുത്തുകാരന്‍ ദാമോദര്‍ ഖഡ്‌സെയുമായി ഭാഷാ സമന്വയ വേദി അംഗങ്ങള്‍ സംവാദം നടത്തി

കോഴിക്കോട്: മറാഠി നോവലിസ്റ്റും കഥാകൃത്തുമായ ദാമോദര്‍ ഖസ് സെയുമായി ഭാഷാ സമന്വയ വേദി അംഗങ്ങള്‍ സംവാദം നടത്തി.കോഴിക്കോട് സര്‍വ്വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം സംഘടിപ്പിച്ച സാഹിത്യവും മനുഷ്യാവകാശവും എന്ന സെമിനാറില്‍ പങ്കെടുക്കാനായിരുന്നു ദാമോദര്‍ ഖഡ്‌സെ എത്തിയത്.

ഭാരതത്തിലെ മറ്റു ഭാഷകളുമായി ഉറ്റ ബന്ധം പുലര്‍ത്തുന്നതില്‍ മലയാളികള്‍ കാണിക്കുന്ന ഉത്സാഹം മാതൃകാപരമാണന്നും സ്വന്തം ഭാഷയിലെ സാഹിത്യത്തിന്റെ ബലത്തില്‍ മാത്രം ഒരു ഭാഷയ്ക്കും വളരാനാവില്ലെന്നും ദാമോദര്‍ ഖഡ്‌സെ പറഞ്ഞു. മലയാളികള്‍ വിവര്‍ത്തനത്തെ നെഞ്ചേറ്റിയതിന്റെ തെളിവാണ് മറാഠി എഴുത്തുകാരന്‍ വി.എസ്.ഖാണ്ഡേക്കറുടെ യയാതിയ്ക്ക് വായനക്കാരില്‍ നിന്ന് കിട്ടിയ സ്വീകാര്യതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭാഷാ സമന്വയ വേദി പ്രസിഡന്റ് ഡോ.ആര്‍സു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വേദി സെക്രട്ടറി ഡോ. ഒ.വാസവന്‍ ദാമോദര്‍ ഖസ് സെയെ പൊന്നാടയണിയിച്ചു. ഡോ.സി.സേതു മാധവന്‍ ഉപഹാരം സമര്‍പ്പിച്ചു. ഡോ.എസ്.തങ്കമണി അമ്മ, സോ.കെ.ശ്രീലത വിഷ്ണു ,ഡോ. എം.കെ.പ്രീത, ഡോ. ആശീ വാണി സംസാരിച്ചു. ഭാഷാ സമന്വയ വേദി അംഗങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത് ഡോ.ആര്‍സു എഡിറ്റ് ചെയ്ത മറാഠി കഥകളുടെ സമാഹാരം ഖഡ്‌സെ പ്രകാശനം ചെയ്തു. സംവാദത്തില്‍ ഡോ.യു.എം.രശ്മി, ഡോ.ടി.സുമിന, കെ.എംവേണുഗോപല്‍, സഫിയ നരിമുക്കില്‍, എന്‍.പ്രസന്നകുമാരി, കെ.കെ.സദാനന്ദന്‍ എന്നിവര്‍ പങ്കെടുത്തു.

 

 

 

 

മറാഠി എഴുത്തുകാരന്‍ ദാമോദര്‍ ഖഡ്‌സെയുമായി
ഭാഷാ സമന്വയ വേദി അംഗങ്ങള്‍ സംവാദം നടത്തി

Share

Leave a Reply

Your email address will not be published. Required fields are marked *