കുര്‍ബാന അര്‍പ്പണ രീതിയെക്കുറിച്ചുള്ള തര്‍ക്കത്തില്‍ ഇനി വിട്ടുവീഴ്ചക്കില്ലെന്ന് വത്തിക്കാന്‍

കുര്‍ബാന അര്‍പ്പണ രീതിയെക്കുറിച്ചുള്ള തര്‍ക്കത്തില്‍ ഇനി വിട്ടുവീഴ്ചക്കില്ലെന്ന് വത്തിക്കാന്‍

400 വൈദികരെ പുറത്താക്കാന്‍ ശുപാര്‍ശ

കുര്‍ബാന അര്‍പ്പണ രീതിയെക്കുറിച്ചുള്ള തര്‍ക്കത്തില്‍ ഇനി വിട്ടുവീഴ്ചക്കില്ലന്നാണ് വത്തിക്കാന്‍ കാര്യാലയങ്ങള്‍ പെന്തിഫിക്കല്‍ ഡെലിഗേറ്റിനോട് വ്യക്തമാക്കി. മാര്‍പാപ്പായുടെ നിലപാടിന് മാറ്റമില്ലെന്ന് ആര്‍ച്ച ബിഷപ്പ് സിറില്‍ വാസില്‍ വിമത വിഭാഗത്തെ അറിയിച്ചു. സമ്പൂര്‍ണ ജനാഭിമുഖ കുര്‍ബാന രീതിക്ക് മുടക്ക് ഏര്‍പ്പെടുത്തുന്ന കടുത്ത നടപടിയിലേക്കാണ് മാര്‍പാപ്പ. ഇതോടെ ഈ രീതിയിലുള്ള കുര്‍ബാന കത്തോലിക്ക സഭക്ക് എതിരായ കുര്‍ബാനയായി മാറും. ഈ കുര്‍ബാന അര്‍പ്പിക്കുന്ന വൈദികനും പങ്കെടുക്കുന്ന ആളുകളും കത്തോലിക്ക വിശ്വാസത്തില്‍ നിന്ന് പുറത്തായവരായി പ്രഖ്യാപിക്കും.

ഇത്തരത്തില്‍ 400 വൈദികരെ പുറത്താക്കണമെന്നാണ് പൊന്തിഫിക്കല്‍ ഡെലിഗേറ്റിന്റെ റിപ്പോര്‍ട്ട്. നടപടി പ്രഖ്യാപനം ഇന്ന് വൈകുന്നേരത്തോടെ ഉണ്ടാകും. നടപടികള്‍ പ്രഖ്യാപിച്ച് അത് നടപ്പില്‍ വരുത്താന്‍ അഡ്മിനിസ്ട്രേറ്ററെ ചുമതലപ്പെടുത്തും.

പ്രശ്നം സങ്കീര്‍ണമാക്കരുതെന്ന് ഭൂരിപക്ഷം അഭിപ്രായപ്പെടുന്നതോടൊപ്പം മാര്‍പാപ്പായെ അനുസരിക്കാതെ പുറത്തായാല്‍ കൂടെ നില്‍ക്കാന്‍ ആരും ഉണ്ടാവില്ലന്ന് പലരും ആശങ്കപ്പെടുന്നു.

പുറത്തു പോകുന്നവരില്‍നിന്ന് പള്ളികള്‍ അടക്കം ഒന്നും പിടിച്ചെടുക്കേണ്ടന്നാണ് വത്തിക്കാന്‍ നിര്‍ദേശം. കത്തോലിക്ക വിശ്വാസത്തില്‍ നില നില്‍ക്കുന്നവര്‍ക്കായി എറണാകുളം- അങ്കമാലി അതിരൂപത നിലനിര്‍ത്തും. സ്വതന്ത്ര ചുമതലയുള്ള മെത്രാപോലിത്ത അതിരൂപതയില്‍ ചുമതല എടുക്കും. സീറോ – മലബാര്‍ സഭയുടെ പുതിയ തലവനായി പുതിയ മേജര്‍ അതിരൂപത പ്രഖ്യാപിക്കുന്നതോടെ എറണാകുളം – അങ്കമാലി സ്വതന്ത്ര അതിരൂപതയാകും. ഡിസംബര്‍-25 ഓടെ കത്തോലിക്ക സഭ വിട്ടുപോകേണ്ടി വരുന്നവര്‍ക്ക് ജനാഭിമുഖ കുര്‍ബാന അര്‍പ്പണ രീതി ഉപേക്ഷിച്ച് എപ്പോള്‍ വേണമെങ്കിലും പുതിയ ആര്‍ച്ച് ബിഷപ്പിന്റെ അനുവാദത്തോടെ തിരികെ അതിരൂപതയില്‍ ചേരാം.

 

 

 

 

 

 

കുര്‍ബാന അര്‍പ്പണ രീതിയെക്കുറിച്ചുള്ള തര്‍ക്കത്തില്‍ ഇനി വിട്ടുവീഴ്ചക്കില്ലെന്ന് വത്തിക്കാന്‍

 

Share

Leave a Reply

Your email address will not be published. Required fields are marked *