പാര്‍ലമെന്റ് കെട്ടിടത്തിന്റെ സുരക്ഷാ ഇനി സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിനെന്ന് (സിഐഎസ്എഫ്) ആഭ്യന്തര വകുപ്പ്. അടുത്തിടെ നടന്ന പാര്‍ലമെന്റ് സുരക്ഷാ ലംഘനത്തിന്റെ പശ്ചാത്തലത്തിലാണ് ഡല്‍ഹി പോലീസില്‍ നിന്ന് സുരക്ഷാ ചുമതല സിഐഎസ്എഫിനെ ഏല്‍പ്പിച്ചതെന്ന് കഴിഞ്ഞ ദിവസം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ ആഭ്യന്തര വകുപ്പ് വ്യക്തമാക്കി. പ്രവേശനം നടത്തുന്നവരെ പരിശോധിക്കുന്നതുള്‍പ്പടെ എല്ലാ അനുബന്ധ ഉത്തരവാദിത്തങ്ങളും സിഐഎസ്എഫ് ഏറ്റെടുക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പഴയതും, പുതിയതുമായ പാര്‍ലമെന്റ് സമുച്ചയവും അതിനോടനുബന്ധിച്ചുള്ള കെട്ടിടങ്ങളും സിഐഎസ്എഫിന്റെ സമഗ്ര സുരക്ഷാ കവറേജിന് കീഴില്‍ കൊണ്ടുവരും, പാര്‍ലമെന്റ് സെക്യൂരിറ്റി സര്‍വീസ് (പിഎസ്എസ്), ഡല്‍ഹി പോലീസ്, പാര്‍ലമെന്റ് ഡ്യൂട്ടി ഗ്രൂപ്പ് (പിഡിജി) എന്നിവയുടെ നിലവിലുള്ള ഘടകങ്ങളും ഉണ്ടായിരിക്കും. സമുച്ചയത്തിനുള്ളിലെ സുരക്ഷ ലോക്സഭാ സെക്രട്ടേറിയറ്റിന്റെ ഉത്തരവാദിത്തമായി തുടരും. സുരക്ഷാ പ്രോട്ടോക്കോളുകള്‍ കാര്യക്ഷമമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കൂടിയാണ് മാറ്റം. സുരക്ഷാ ലംഘനത്തെത്തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ട വിശദമായ സുരക്ഷാ സര്‍വേയ്ക്ക് ശേഷമാണ് ചുമതലയേറ്റെടുക്കുക.
സെന്‍സിറ്റീവ് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് സംയോജിത സുരക്ഷാ പരിരക്ഷ നല്‍കുന്ന കേന്ദ്ര സായുധ പോലീസ് സേനയാണ് സിഐഎസ്എഫ്. നിലവില്‍ എയ്റോസ്പേസ് ഡൊമെയ്നുകള്‍, സിവില്‍ എയര്‍പോര്‍ട്ടുകള്‍, ആണവ സൗകര്യങ്ങള്‍ തുടങ്ങി പല കേന്ദ്ര സര്‍ക്കാര്‍ മന്ത്രാലയ കെട്ടിടങ്ങളും ഉള്‍പ്പെടെ 350-ലധികം സ്ഥലങ്ങളില്‍ സിഐഎസ്എഫ് സുരക്ഷ ഒരുക്കുന്നുണ്ട്.
പാര്‍ലമെന്റ് കെട്ടിടത്തിന്റെ സുരക്ഷ ഇനി സിഐഎസ്എഫ് ന്