ഭീകരവാദത്തിന് എതിരായ പോരാട്ടം ഗാസയെ ഇടിച്ചുനിരത്തുന്നതല്ല; മക്രോണ്‍

ഭീകരവാദത്തിന് എതിരായ പോരാട്ടം ഗാസയെ ഇടിച്ചുനിരത്തുന്നതല്ല; മക്രോണ്‍

ഭീകരവാദത്തിന് എതിരായ പോരാട്ടം ഗാസയെ ിടിച്ചു നിരത്തുക എന്ന് അര്‍ഥമില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. വിവേചനരഹിതമായി സാധാരണ ജനങ്ങളെ അക്രമിക്കുന്നത് അനുവദിക്കാനാവില്ല. എല്ലാ ജീവനുകളും തുല്യമാണ്. അക്രമം അവസാനിപ്പിക്കാന്‍ ഇസ്രയേല്‍ തയ്യാറാകണം- മാക്രോണ്‍ പറഞ്ഞു. ബുധനാഴ്ച ഫ്രഞ്ച് മാധ്യമമായ ഫ്രാന്‍സ് 5-നോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വിവേചനരഹിതമായി സാധാരണ ജനങ്ങളെ അക്രമിക്കുന്നത് അനുവദിക്കാനാവില്ല. എല്ലാ ജീവനുകളും തുല്യമാണ്. ഈ രീതിയിലുള്ള അക്രമം അവസാനിപ്പിക്കാന്‍ ഇസ്രയേല്‍ തയ്യാറാകണം- മാക്രോണ്‍ പറഞ്ഞു.

സ്വയം പ്രതിരോധിക്കാനുള്ള ഇസ്രയേലിന്റെ അവകാശത്തെക്കുറിച്ചുള്ള ചോദ്യത്തിന് ജനങ്ങളുടെ സംരക്ഷണമാണ് ഫ്രാന്‍സിന്റെ പരിഗണനയെന്നായിരുന്നു മാക്രോണിന്റെ പ്രതികരണം. മാനുഷികമായ വിഷയങ്ങള്‍ പരിഗണിച്ച് വെടിനിര്‍ത്തല്‍ ആവശ്യമാണെന്നാണ് തങ്ങളുടെ നിലപാടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.പിഞ്ചു കുഞ്ഞുങ്ങളേയും സ്ത്രീകളേയും കൊല്ലുന്നത് ഇസ്രയേല്‍ കര്‍ശനമായി അവസാനിപ്പിക്കണമെന്ന് നേരത്തെതന്നെ മാക്രോണ്‍ വ്യക്തമാക്കിയിരുന്നു.

 

 

 

 

 

 

ഭീകരവാദത്തിന് എതിരായ പോരാട്ടം ഗാസയെ
ഇടിച്ചുനിരത്തുന്നതല്ല; മക്രോണ്‍

Share

Leave a Reply

Your email address will not be published. Required fields are marked *