കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ബാല സംഘടനയായ ജംഇയ്യത്തുല്‍ മുഅല്ലിമിന് കീഴില്‍ 1993 മുതല്‍ പ്രവര്‍ത്തിച്ച് വരുന്ന സമസ്ത കേരള സുന്നി ബാലവേദി മുപ്പതാം വാര്‍ഷിക സമ്മേളനം ഖൈറുവാനില്‍ (സ്വപ്‌ന നഗരി) നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ടാലന്റ് മീറ്റ്, പെഡസ്ട്രിയല്‍ മാര്‍ച്ച്, 30 പതാക ഉയര്‍ത്തല്‍, ഉദ്ഘാടന സംമ്മേളനം, തലമുറ സംഗമം, സ്‌കോളേഴ്‌സ് ക്വളാഗ്, ട്രൂപാത്ത്, നറിഷ് ദ റൂട്ട്‌സ്, ദ ഹോണറബിള്‍ എക്‌സിസ്റ്റന്‍സ്, സെറ്റ് ഇറ്റ് ഹൈലൈറ്റ് അസ് ഫ്‌ളൈ, ഖിദ്മ ഗ്രാന്റ് അസംബ്ലി, സമാപന സമ്മേളനം എന്നീ 12 സെഷനുകളിലായാണ് സമ്മേളനം നടക്കുന്നത്.
25ന് തിങ്കളാഴ്ച വൈകിട്ട് 4.30ന് പാണക്കാട് സാദിക്കലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. 26ന് കാലത്ത് 9.30ന് സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ.ആലിക്കുട്ടി മുസ്‌ലിയാര്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി അധ്യക്ഷത വഹിക്കും. വൈകിട്ട് 4 മണിക്ക് നടക്കുന്ന സമാപന സമ്മേളനം സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ മുഖ്യാതിഥിയാവും. സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അനുഗ്രഹ പ്രഭാഷണം നടത്തും. സമസ്ത ട്രഷറര്‍ കൊയ്യോട് ഉമ്മര്‍ മുസ്‌ലിയാര്‍, സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം എന്നിവര്‍ സംസാരിക്കും. പി.കെ.കുഞ്ഞാലിക്കുട്ടി എം.എല്‍.എ, എം.പിമാരായ കെ.മുരളീധരന്‍, എം.കെ.രാഘവന്‍, എം.എല്‍.എ നജീബ് കാന്തപുരം, കെ.ടി ഹംസ മുസ്‌ലിയാര്‍, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, കൊടക് അബ്ദുറഹ്‌മാന്‍ മുസ്‌ലിയാര്‍, കെ.കെ.ഇബ്രാഹിം മുസ്‌ലിയാര്‍ വിശിഷ്ടാതിഥികളായി സംബന്ധിക്കും.
വാര്‍ത്താസമ്മേളനത്തില്‍ കൊടക് അബ്ദുറഹ്‌മാന്‍ മുസ്‌ലിയാര്‍, പി.ഹസൈനാര്‍ ഫൈസി, പാണക്കാട് സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് റാജിഹ് അലി ശിഹാബ് തങ്ങള്‍, ഷാഫി ദ്വാരക വയനാട്, തൗഫീക്ക് റഹ്‌മാന്‍ കാസര്‍ഗോഡ് പങ്കെടുത്തു.
സമസ്ത കേരള സുന്നി ബാലവേദിയുടെ
30-ാം വാര്‍ഷിക സമ്മേളനം 25, 26ന്