സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയരുന്നു

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയരുന്നു. കഴിഞ്ഞ ഇരുപത്തിനാലുമണിക്കൂറിനുള്ളില്‍ 300 പുതിയ കേസുകളും മൂന്ന് മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം 1749 ആണ്. നിലവില്‍, രാജ്യത്തെ മൊത്തം കോവിഡ്് കേസുകളുടെ എണ്ണം 2,669 ആണ്.

കോഴിക്കോട് തിരുവമ്പാടി സ്വദേശിയുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. തിരുവമ്പാടി സ്വദേശി കുളത്താട്ടില്‍ അലവി (75) വ്യാഴാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. ശ്വാസം മുട്ടലിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. മരണശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. പ്രദേശത്ത് ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി.

 

 

 

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയരുന്നു

Share

Leave a Reply

Your email address will not be published. Required fields are marked *