തലശ്ശേരി: ദേശീയ പാതയില്‍ കൊടുവള്ളി ആ മൂക്ക പള്ളിക്കടുത്ത കാര്‍ വാഷ് സ്ഥാപനത്തിന് സമീപം എട്ടര കിലോ ഉണക്ക കഞ്ചാവ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പരിസരത്തുള്ളവര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ എക്‌സൈസ്, പൊലീസ് ഉദ്യോഗസ്ഥര്‍ കഞ്ചാവ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ക്രിസ്തുമസ്, ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് ലഹരി പകരാനായി മലപ്പുറം, കോഴിക്കോട് ഭാഗങ്ങളില്‍ നി ന്നും തലശ്ശേരിയിലേക്ക് കടത്തിക്കൊണ്ടുവന്ന കഞ്ചാവ് ശേഖരമാണ് പിടിയിലായതെന്നറിയുന്നു.
റോഡില്‍ എക്‌സൈസും പൊലിസും സംയുക്തമായി വാഹന പരിശോധന നടത്തുന്നത് ശ്രദ്ധയില്‍ പെട്ടതോടെ കഞ്ചാവ് വഴിയില്‍ തള്ളി സംഘം രക്ഷപ്പെടുകയായിരുന്നുവെന്നാണ് അനുമാനിക്കുന്നത്.പരിസരത്തെ കടകളിലുള്ള സി.സി.ടി.വി. പരിശോധിച്ച് ലഹരി കടത്തു സംഘത്തെ കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചു.- പ്രതികളെ സംബന്ധിച്ച് സൂചനകള്‍ ലഭിച്ചതായി അറിയുന്നു. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പക്ടര്‍ സി. സെന്തില്‍ കുമാര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ ലെനിന്‍ എഡ് വേര്‍ഡ്, ഒ. ലിമേഷ്, വനിതാ എക്‌സൈസ് ഓഫിസര്‍പി.പി.ഐശ്വര്യ, പൊലീസ് ഇന്‍സ്പക്ടര്‍ സുനില്‍കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍ രാഗേഷ് എന്നിവരാണ് കഞ്ചാവ് കസ്റ്റഡിയിലെടുത്തത്.