നിങ്ങളാണ് എന്റെ ഊര്‍ജവും ശക്തിയും; മോഹന്‍ലാല്‍

നിങ്ങളാണ് എന്റെ ഊര്‍ജവും ശക്തിയും; മോഹന്‍ലാല്‍

‘നിങ്ങളാണ് എന്റെ ഊര്‍ജവും ശക്തിയും എന്ന് പറഞ്ഞ് ഒരുദിവസം മുഴുവന്‍ ആരാധകരോടൊപ്പം ഫോട്ടോയെടുത്ത് നടന്‍ മോഹന്‍ലാല്‍.
ഓള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്റെ 25-ാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് മോഹന്‍ലാല്‍ ആരാധകര്‍ക്കൊപ്പം ചിത്രമെടുക്കാന്‍ ഒരുദിവസം മാറ്റിവെച്ചത്. നെടുമ്പാശ്ശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററിലായിരുന്നു ആഘോഷം.

കേരളത്തിലെ 14 ജില്ലകളില്‍ നിന്നുള്ള ആരാധകര്‍ ആഘോഷത്തില്‍ പങ്കെടുത്തു. 5500 പേര്‍ പങ്കെടുത്തെന്നാണ് സംഘാടകരുടെ ഏകദേശ കണക്ക്. പങ്കെടുത്ത ഓരോരുത്തരോടുമൊപ്പം മോഹന്‍ലാല്‍ ഫോട്ടോയെടുത്തു.ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ എല്ലാവരെയും അണിനിരത്തി മോഹന്‍ലാല്‍ കൂട്ടസെല്‍ഫി എടുത്തപ്പോള്‍ ആരാധകര്‍ ആവേശക്കടലായി മാറി. ‘ചങ്കിനകത്ത് ലാലേട്ടന്‍… നെഞ്ചുവിരിച്ച് ലാലേട്ടന്‍’ എന്നിങ്ങനെ ആരാധകര്‍ മുദ്രാവാക്യംമുഴക്കി.പാലക്കാട് ആലത്തൂരില്‍ നിന്നെത്തിയ നാലു വയസ്സുകാരന്‍ ഈശ്വര്‍കൃഷ്ണ ചങ്കിനകത്ത് ലാലേട്ടന്‍… എന്ന മുദ്രാവാക്യംവിളിച്ചപ്പോള്‍ ആരാധകര്‍ കരഘോഷം മുഴക്കി ഏറ്റുവിളിച്ചു. ആരാധകരില്‍ ചിലര്‍ അവര്‍ വരച്ച മോഹന്‍ലാല്‍ ചിത്രങ്ങളുമായാണ് എത്തിയത്.

ഒരുമണിക്കൂറോളം വൈകിയതിന് ക്ഷമാപണം നടത്തിയാണ് മോഹന്‍ലാല്‍ പ്രസംഗംതുടങ്ങിയത്. നിങ്ങളാണ് എന്റെ ഊര്‍ജവും ശക്തിയുമെന്ന മോഹന്‍ലാലിന്റെ വാക്കുകള്‍ ആരാധകരെ ആവേശഭരിതരാക്കി.മോഹന്‍ലാലിനോടൊപ്പമുള്ള ഫോട്ടോയെടുക്കല്‍ രാത്രിവരെ നീണ്ടു.അസോസിയേഷന്‍ ഭാരവാഹികളായ ജിതിന്‍ കൊല്ലം, ഷിബിന്‍ തൃശ്ശൂര്‍, ബിജു തൃശ്ശൂര്‍, വെശാഖ് എറണാകുളം, ടിന്റു കോഴിക്കോട് തുടങ്ങിയവര്‍ നേതൃത്വംനല്‍കി.

 

 

 

 

 

നിങ്ങളാണ് എന്റെ ഊര്‍ജവും ശക്തിയും; മോഹന്‍ലാല്‍

 

Share

Leave a Reply

Your email address will not be published. Required fields are marked *