ഗവര്‍ണര്‍ക്കെതിരെ എസ്.എഫ്.ഐയും എം.എസ്.എഫും നടത്തുന്ന അക്രമസമരം അവസാനിപ്പിക്കണം പി.കെ കൃഷ്ണദാസ്

ഗവര്‍ണര്‍ക്കെതിരെ എസ്.എഫ്.ഐയും എം.എസ്.എഫും നടത്തുന്ന അക്രമസമരം അവസാനിപ്പിക്കണം പി.കെ കൃഷ്ണദാസ്

കോഴിക്കോട്: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്.എഫ്.ഐയും എം.എസ്.എഫും നടത്തുന്ന അക്രമസമരം അവസാനിപ്പിക്കണമെന്ന് ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസ്. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗവര്‍ണര്‍ക്ക് സംരക്ഷണം നല്‍കേണ്ടത് സര്‍ക്കാറാണ്. സര്‍ക്കാരിന് കഴിയില്ലെന്നാണ് ഭീഷണികള്‍ വ്യക്തമാക്കുന്നത്. അതേസമയം, പിണറായി സര്‍ക്കാര്‍ തയ്യാറല്ലെങ്കിലും ഭരണഘടന പറയുന്ന സംരക്ഷണം അദ്ദേഹത്തിന് ഉറപ്പുനല്‍കാന്‍ ജനങ്ങള്‍ തയ്യാറാണ്.യഥാര്‍ഥ ജനപിന്തുണയാണ് ഇന്നലെ അദ്ദേഹത്തിന് കോഴിക്കോട്ട് ലഭിച്ചത്. ആരെയും നിര്‍ബന്ധിച്ച് കൊണ്ടുവന്നതല്ല. മുഖ്യമന്ത്രിക്ക് ലഭിക്കുന്നുപോലെ ഡ്യൂപ്ലിക്കേറ്റ് പിന്തുണയല്ല ലഭിച്ചത്.ഗവര്‍ണര്‍ ചെയ്തത് ശരിയാണെന്ന് ജനകീയ കോടതിയും നീതിന്യായ കോടതിയും അംഗീകരിച്ചിരിക്കുന്നു. ജനങ്ങളും ബി.ജെ.പിയും ആഗ്രഹിക്കുന്നത് ഗവര്‍ണര്‍ തുടരണമെന്നാണ്.

സര്‍വകലാശാലയില്‍ വര്‍ണറെ കാലുകുത്തിക്കില്ലെന്നാണ് എസ്.എഫ്.ഐ പറഞ്ഞത്. എന്നാല്‍, ഗവര്‍ണര്‍ തെരുവിലൂടെ നടന്നു. പരാജയപ്പെട്ട സ്ഥിതിക്ക് അക്രമസമരം നിര്‍ത്താന്‍ ഇവര്‍ തയ്യാറാകണം. ആരിഫ് മുഹമ്മദ് ഖാന്‍ ആരാണെന്ന് മുഖ്യമന്ത്രിക്കും എസ്.എഫ്.ഐ ക്കും ഇതുവരെ മനസ്സിലായിട്ടില്ല. അക്രമം കാണിച്ച് അദ്ദേഹത്തെ പേടിപ്പിക്കാന്‍ നോക്കേണ്ട.ഗവര്‍ണര്‍ക്ക് തീരുമാനമെടുക്കാനുള്ള ബുദ്ധിയുണ്ട്. ബി.ജെ.പി നേതാക്കളുമായി ചര്‍ച്ച നടത്തിയാണ് അദ്ദേഹം തെരുവിലിറങ്ങിയതെന്ന ആരോപണം തെറ്റാണ്. ഗവര്‍ണര്‍ നിയമിച്ചവര്‍ക്ക് യോഗ്യത ഇല്ലങ്കില്‍ കോടതിയെ സമീപിക്കാം. മാരാര്‍ ജി ഭവനില്‍ നിന്ന് ലിസ്റ്റ് നല്‍കുന്ന പരിപാടിയില്ലെന്നും കൃഷ്ണദാസ്.

കണ്ണൂര്‍ പഴശ്ശിയുടെ ജന്മം കൊണ്ട് പവിത്രമായ മണ്ണാണ്. നിരപരാധികളുടെ രക്തം കൊണ്ട് ചുവന്ന ചരിത്രവും കണ്ണൂരിനുണ്ട്. ഇതിന് നേതൃത്വം വഹിച്ചത് പിണറായി ഉള്‍പ്പെടെയുള്ളവരാണെന്നാണ് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടിയത്. രാഷ്ട്രപതി ഭരണത്തിനുള്ള വകുപ്പ് ഭരണഘടനയിലുണ്ടെന്ന് മുഖ്യമന്ത്രി ഓര്‍ക്കണം. കേരളത്തില്‍ അത് കൊണ്ടുവരാന്‍ ഉദ്ദേശമില്ല. ജനാധിപത്യപരമായ രീതിയില്‍ സി.പി.എമ്മിനെ തോല്‍പ്പിക്കുമെന്നും കൃഷ്ണദാസ് കൂട്ടിച്ചേര്‍ത്തു.

 

 

 

ഗവര്‍ണര്‍ക്കെതിരെ എസ്.എഫ്.ഐയും എം.എസ്.എഫും
നടത്തുന്ന അക്രമസമരം അവസാനിപ്പിക്കണം പി.കെ കൃഷ്ണദാസ്

 

 

Share

Leave a Reply

Your email address will not be published. Required fields are marked *