ദുബായ്: 2024 ഐപിഎല്‍ സീസണിന് മുന്നോടിയായുള്ള താരലേലം ആരംഭിച്ചു. ദുബായിലെ കൊക്കകോള അരീനയിലാണ് ലേലം.
ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിനെ 20.50 കോടിക്ക് സണ്‍റൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി. ഐപിഎല്‍ ചരിത്രത്തില്‍ ഒരു താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്. രണ്ട് കോടിയായിരുന്നു കമ്മിന്‍സിന്റെ അടിസ്ഥാനവില.
ഒരു കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന റോവ്മാന്‍ പവല്‍ 7.40 കോടിക്ക് രാജസ്ഥാന്‍ റോയല്‍സില്‍ ചേര്‍ന്നു. ലോകകപ്പ് ഹീറോ ട്രാവിസ് ഹെഡിനെ 6.80 കോടിക്ക് സണ്‍റൈസേഴ്‌സ് സ്വന്തമാക്കി.ആദ്യമായാണ് ഐ.പി.എല്‍. ലേലം ഇന്ത്യക്കുപുറത്ത് നടക്കുന്നത്.