ചെന്നൈ: തെക്കന്‍ തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നു. 4 പേര്‍ മരിച്ചു. കന്യാകുമാരി, തിരുനെല്‍വേലി, തൂത്തുക്കുടി, തെങ്കാശി ജില്ലകളിലാണ് കനത്ത മഴ തുടരുന്നത്. ഈ നാല് ജില്ലകളില്‍ ഏഴായിരത്തിലധികം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. തൂത്തുക്കുടിയിലും തിരുനെല്‍വേലിയിലും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. ദുരിതാശ്വാസ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ മന്ത്രിമാരെ വിവിധയിടങ്ങളില്‍ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ നിയോഗിച്ചു.
ഇന്നലെ റെയില്‍പ്പാളത്തില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നിരവധി ട്രെയിനുകള്‍ റദ്ദാക്കി. 500 ഓളം യാത്രക്കാരാണ് ട്രെയിനില്‍ കുടുങ്ങിയത്.തിരുനെല്‍വേലി, തെങ്കാശി, കന്യാകുമാരി, തൂത്തുക്കുടി ജില്ലകളില്‍ വിദ്യാഭാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഇന്നും മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പലയിടത്തും വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും മൊബൈല്‍ നെറ്റ്വര്‍ക്കുകള്‍ തകരാറിലാവുകയും ചെയ്തു.
തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നു 7000 പേരെ മാറ്റിപ്പാര്‍പ്പിച്ചു