സര്‍ക്കാര്‍ അദ്ധ്യാപക പരിശീലന കേന്ദ്രത്തില്‍ അറബി ഭാഷാദിനം ആഘോഷിച്ചു.

സര്‍ക്കാര്‍ അദ്ധ്യാപക പരിശീലന കേന്ദ്രത്തില്‍ അറബി ഭാഷാദിനം ആഘോഷിച്ചു.

കോഴിക്കോട് സര്‍ക്കാര്‍ അദ്ധ്യാപക പരിശീലന കേന്ദ്രം അറബിക് ഡിപ്ലോമ വിഭാഗം അന്താരാഷ്ട്ര അറബി ഭാഷാ ദിനം ആഘോഷിച്ചു. ബഹുഭാഷാ പണ്ഡിതനും കൊല്ലം ശ്രീ നാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി പി.ജി. അറബിക് അക്കാദമിക് കമ്മിറ്റി തലവനുമായ ഡോ.ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്തു.ഐക്യരാഷ്ട്രസഭ അംഗീകരിച്ച ആറ് ഭാഷകളിലൊന്നാണ് അറബി. ലോക വിനിമയ ഭാഷകളില്‍ നാലാം സ്ഥാനമുള്ള അറബി ഭാഷ ഇരുപത്തിരണ്ട് രാഷ്ട്രങ്ങളുടെ ഒന്നാം ഭാഷയും പത്തോളം രാജ്യങ്ങളുടെ രണ്ടാം ഭാഷയും നാല്‍പത് കോടി ജനങ്ങളൂടെ മാതൃ ഭാഷയുമാണ്. 1973 ഡിസംബര്‍ പതിനെട്ടിന്നാണ് ഐക്യരാഷ്ട്രസഭ ഔദ്യോഗിക ഭാഷയായി അറബി ഭാഷയെ അംഗീകരിച്ചത്. 2010 മുതല്‍ എല്ലാ വര്‍ഷവും ഡിസംബര്‍ 18ന് അന്താരാഷ്ട്ര അറബി ഭാഷാ ദിനമായി ആചരിച്ചു വരുന്നു.
അറബി ഭാഷാ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയിലും വിദേശത്തും വലിയ തൊഴിലവസരങ്ങളുണ്ടെന്നും അവ ഉപയോഗപ്പെടുത്താന്‍ വിദ്യാര്‍ത്ഥികള്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു.വിവിധ മത്സരങ്ങളില്‍ വിജയിച്ച പ്രതിഭകള്‍ക്കുള്ള ഉപഹാരങ്ങളുടെ സമര്‍പ്പണവും അറബിക് എക്‌സ്‌പ്പോ ഉദ്ഘാടനവും ഡോ.ഹുസൈന്‍ മടവൂര്‍ നിര്‍വ്വഹിച്ചു.മുസ്ലിം വിദ്യാഭ്യാസ ഓഫീസര്‍ ഫൈസല്‍ ആദ്ധ്യക്ഷത വഹിച്ചു.വിവിധ വിഭാഗങ്ങളിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും പങ്കെടുത്തു.

 

 

 

സര്‍ക്കാര്‍ അദ്ധ്യാപക പരിശീലന കേന്ദ്രത്തില്‍
അറബി ഭാഷാദിനം ആഘോഷിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *