ആദായ നികുതി നിയമം അനുസരിച്ച് വീട്ടില്‍ സൂക്ഷിക്കാവുന്ന പണത്തിന് പ്രത്യേക നിയന്ത്രണങ്ങളൊന്നുമില്ല. എന്നാല്‍ ഒരു ആദായനികുതി റെയ്ഡ് നടന്നാല്‍ പണത്തിന്റെ ഉറവിടം തെളിയിക്കേണ്ടത് നിര്‍ബന്ധമാണ്. അപ്പോള്‍ കണക്കില്‍പ്പെടാത്ത പണത്തിന് പിഴ ഈടാക്കാം, വിശദീകരിക്കാത്ത പണം പിടിച്ചെടുക്കാന്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ട്. മൊത്തം തുകയുടെ 137% വരെ പിഴ ചുമത്തും.
വായ്പയ്‌ക്കോ നിക്ഷേപങ്ങള്‍ക്കോ വേണ്ടി 20,000 രൂപയോ അതില്‍ കൂടുതലോ പണമായി സ്വീകരിക്കാന്‍ സാധിക്കില്ല. ആദായനികുതി വകുപ്പ് ഇക്കാര്യം കര്‍ശനമായി വിലക്കിയിട്ടുണ്ട്.
- 50,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് പാന്‍ നമ്പറുകള്‍ നിര്‍ബന്ധമാണ്: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സേഷന്‍ അനുസരിച്ച്, വ്യക്തികള്‍ ഒരു സമയം 50,000 രൂപയില്‍ കൂടുതലുള്ള നിക്ഷേപങ്ങള്‍ക്കും പിന്‍വലിക്കലുകള്‍ക്കും പാന്‍ നമ്പര്‍ നല്‍കണം.
– 30 ലക്ഷം രൂപയില്‍ കൂടുതലുള്ള ആസ്തികള്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യുമ്പോള്‍ അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തില്‍പ്പെടും.
- ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡുകള്‍ വഴി ഒരു ലക്ഷം രൂപയില്‍ കൂടുതലുള്ള പേയ്മെന്റ് നടത്തുമ്പോള്‍ അത് ആദായ നികുതി വകുപ്പിന്റെ നിരീക്ഷണത്തില്‍പ്പെടും.
- ഒരു വര്‍ഷത്തില്‍ ബാങ്കില്‍ നിന്ന് ഒരു കോടി രൂപയില്‍ കൂടുതല്‍ പണം പിന്‍വലിക്കുന്ന വ്യക്തികള്‍ക്ക് 2 ശതമാനം TDS നല്‍കേണ്ടി വരും.
- ഒരു വര്‍ഷത്തില്‍ 20 ലക്ഷം കവിയുന്ന പണമിടപാടുകള്‍ക്ക് പിഴ ഈടാക്കാം. 30 ലക്ഷത്തിന് മുകളിലുള്ള വസ്തുവകകള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നത് കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തില്‍പ്പെടും.
- പാന്‍, ആധാര്‍ ഇല്ലാതെയുള്ള വാങ്ങലുകള്‍ക്ക് 2 ലക്ഷത്തില്‍ കൂടുതല്‍ പണമായി നല്‍കരുത്. ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്കുള്ള നിയന്ത്രണങ്ങളും ഉണ്ട്.
- ഒരു ദിവസം ബന്ധുവില്‍ നിന്ന് 2 ലക്ഷം രൂപയില്‍ കൂടുതല്‍ പണമായി സ്വീകരിക്കുന്നതിനും നിബന്ധനകളുണ്ട്.
- നിയമപരമായ പ്രത്യാഘാതങ്ങള്‍ ഒഴിവാക്കുന്നതിനും ആദായനികുതി ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ഈ നിയമങ്ങള്‍ മനസിലാക്കുന്നത് പരമപ്രധാനമാണ്.