ഗവര്‍ണര്‍ സംസ്ഥാനത്തിനും,ജനങ്ങള്‍ക്കും അപമാനം; തിരിച്ചുവിളിക്കണം; ഇ പി ജയരാജന്‍

ഗവര്‍ണര്‍ സംസ്ഥാനത്തിനും,ജനങ്ങള്‍ക്കും അപമാനം; തിരിച്ചുവിളിക്കണം; ഇ പി ജയരാജന്‍

സംസ്ഥാനത്തിനും ജനങ്ങള്‍ക്കും അപമാനമാണ്ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ണെന്നും തിരിച്ചുവിളിക്കണമെന്നും ഇ.പി. ജയരാജന്‍. ഗവര്‍ണര്‍ പദവിയെ കുറിച്ച് അദ്ദേഹത്തിന് ഒരു നിശ്ചയവുമില്ലാത്ത തരത്തിലാണ് പെരുമാറ്റംഇങ്ങനെയാണോ ഒരു ഗവര്‍ണര്‍ പെരുമാറേണ്ടത്? ഇന്ത്യന്‍ പ്രസിഡന്റ് ഇങ്ങനെ പെരുമാറിയാല്‍ എന്താവും പ്രധാനമന്ത്രിയുടെ അവസ്ഥയെന്നും ഗവര്‍ണര്‍ക്ക് വേണ്ടത് ചെയ്യാന്‍ ബിജെപി നേതൃത്വം തയ്യാറാകണമെന്നും ഇപി മാധ്യമങ്ങളോട് പറഞ്ഞു. അടിപിടിക്ക് പോകുന്ന മട്ടിലാണ് ഗവര്‍ണര്‍ കാറില്‍ നിന്നൊക്കെ ചാടിയിറങ്ങിയത്. ആര്‍എസ്എസിന്റെ ഗുണ്ടകളെ യൂണിവേഴ്‌സിറ്റിക്കുള്ളില്‍ താമസിപ്പിച്ചിരിക്കുകയാണെന്നും ഇപി ആരോപിച്ചു. ഗവര്‍ണറെ പിന്തുണയ്ക്കുന്ന ബിജെപി ജനങ്ങളെ അപമാനിക്കുകയാണെന്നും ഗവര്‍ണറെ ചികില്‍സിപ്പിക്കാന്‍ കോടതിയില്‍ പോകാന്‍ പറ്റില്ലെന്നും ഇ.പി. ജയരാജന്‍ തുറന്നടിച്ചു.

 

 

 

ഗവര്‍ണര്‍ സംസ്ഥാനത്തിനും,ജനങ്ങള്‍ക്കും അപമാനം;
തിരിച്ചുവിളിക്കണം; ഇ പി ജയരാജന്‍

 

Share

Leave a Reply

Your email address will not be published. Required fields are marked *