മൊബൈല്‍ ഫോണുകളില്‍ ഉപഗ്രഹ ഇന്റര്‍നെറ്റ് കണക്ടിവിറ്റി എത്തിക്കുന്നതിന് ഉപഗ്രഹ ഇന്റര്‍നെറ്റ് കമ്പനികളായ വണ്‍വെബ്ബ്, ജിയോ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സ് എന്നീ കമ്പനികളുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ സന്നദ്ധമാണെന്ന് മൊബൈല്‍ ഫോണ്‍ ചിപ്പ് നിര്‍മാതാക്കളായ ക്വാല്‍കോം.
ക്വാല്‍കോം ടെക്നോളജീസ് ഉപയോഗിക്കുന്ന മൊബൈല്‍ ഫോണുകളില്‍ ഉപഗ്രഹ കണക്റ്റിവിറ്റി എത്തിക്കുന്നതുമായി ബന്ധപ്പെട്ട് സ്മാര്‍ട്ഫോണ്‍ നിര്‍മാതാക്കളുമായും വണ്‍വെബ്ബ്, ജിയോ തുടങ്ങി രണ്ട് സേവനദാതാക്കളുമായും സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് ക്വാല്‍കോം ഇന്ത്യ പ്രസിഡന്റ് സാവി സോയിന്‍ പറഞ്ഞു.
രാജ്യത്തെ നിയമങ്ങള്‍ അനുസരിച്ച് മാത്രമേ കമ്പനികള്‍ തമ്മിലുള്ള ഇത്തരം ഒരു സഹകരണം സാധ്യമാവൂ. യുഎസ് സ്മാര്‍ട്ഫോണ്‍ ചിപ്പ് നിര്‍മാതാക്കളായ ക്വാല്‍കോമിന്റെ റിസര്‍ച്ച് ആന്റ് ഡെവലപ്പ്മെന്റ് വിഭാഗമാണ് ക്വാല്‍കോം ടെക്നോളജീസ്.സ്മാര്‍ട്ഫോണുകള്‍ വഴി മൊബൈല്‍ ഉപഗ്രഹ സേവനങ്ങള്‍ നല്‍കുന്നതിനായി വണ്‍വെബ്ബിന്റെയും ജിയോ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സിന്റെയും നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പരിഗണിച്ചുവരികയാണ്.