അനശ്വര ഗായകന്‍ മുഹമ്മദ് റഫിയുടെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100-ാമത് ജന്മദിനാഘോഷത്തിന്റെ ഭാഗമായി മുഹമ്മദ് റഫി ഫൗണ്ടേഷന്‍ 22ന് 6 മണിക്ക് കോഴിക്കോട് ബീച്ച് ഓപ്പണ്‍ സ്റ്റേജില്‍ റഫി നൈറ്റ് ഒരുക്കും.
റഫി നൈറ്റിലെ മുഖ്യ ഗായകന്‍ രാജ്യത്തിനകത്തും പുറത്തും പ്രശസ്തനായ എ.ആര്‍.റഹ്‌മാന്‍ ഗ്രൂപ്പിലെ ഗായകന്‍ കൂടിയായ മുഹമ്മദ് അസ്ലം ബാംഗ്ലൂരു ആണ്.
പഞ്ചാബിലെ ഗുരുദാസ്പൂരില്‍ നിന്നുള്ള കല്‍വീന്ദര്‍ സിംഗും ഗാനങ്ങളാലപിക്കും. ഗോപികാ മേനോനും കീര്‍ത്തന എസ്.കെ യും ഗായികമാരായി എത്തും. സിശാന്തിന്റെ നേതൃത്വത്തിലുള്ള ഓര്‍ക്കസ്ട്രയും ഒരുങ്ങുന്നു.
റഫി നൈറ്റില്‍ കാനത്തില്‍ ജമീല എം.എല്‍.എ മുഖ്യാതിഥിയും, കോഴിക്കോട് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് വിശിഷ്ടാതിഥിയുമായിരിക്കും.
വാര്‍ത്താസമ്മേളനത്തില്‍ മെഹറൂഫ് മണലൊടി. അബ്ദുള്ളക്കോയ എന്‍.സി, മുര്‍ഷിദ് അഹമ്മദ്.എം.വി.മുരളീധരന്‍.കെ.ലുമിനസ്, സലാം.കെ എന്നിവര്‍ പങ്കെടുത്തു.
റഫി നൈറ്റ് 22ന്