മാതൃഭൂമി ബുക്സില്‍പുസ്തകങ്ങള്‍ക്ക് വന്‍ ക്രിസ്മസ്-ന്യൂ ഇയര്‍ ഓഫര്‍ ഇന്നുമുതല്‍

മാതൃഭൂമി ബുക്സില്‍പുസ്തകങ്ങള്‍ക്ക് വന്‍ ക്രിസ്മസ്-ന്യൂ ഇയര്‍ ഓഫര്‍ ഇന്നുമുതല്‍

കോഴിക്കോട്: ക്രിസ്മസ്-പുതുവത്സരാഘോഷത്തിന്റെ ഭാഗമായി മാതൃഭൂമി ബുക്സില്‍ പുസ്തകങ്ങള്‍ക്ക് വന്‍ വിലക്കുറവ്. ഇന്നു മുതല്‍ ജനുവരി ആറുവരെയുള്ള ദിവസങ്ങളിലാണ് ആകര്‍ഷകമായ ഓഫറുകള്‍ വായനക്കാര്‍ക്കായി മാതൃഭൂമി ബുക്സ് ഒരുക്കിയിരിക്കുന്നത്.

3000 രൂപയുടെ പുസ്തകങ്ങള്‍ 2249 രൂപയ്ക്കും 2000 രൂപയുടെ പുസ്തകങ്ങള്‍ 1599 രൂപയ്ക്കും ഇപ്പോള്‍ ലഭിക്കും. 1200 രൂപയുടെ പുസ്തകങ്ങള്‍ വാങ്ങുമ്പോള്‍ 999 രൂപ നല്‍കിയാല്‍ മതിയാവും. മലയാളം, ഇംഗ്ലീഷ് പുസ്തകങ്ങള്‍ ഈ ഓഫറില്‍ വാങ്ങാന്‍ കഴിയും. ക്രിസ്മസ്-ന്യൂ ഇയര്‍ ആഘോഷദിവസങ്ങളില്‍ മികച്ച പുസ്തകങ്ങള്‍ വായിക്കുവാനും വാങ്ങി പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിക്കുവാനുമാണ് ഈ ഓഫര്‍.മികച്ച പുസ്തകങ്ങള്‍സ്വന്തമാക്കാനും ക്രിസ്മസ് സുഹൃത്തിന് സമ്മാനിക്കുവാനും പുതുവത്സര സമ്മാനമായി നല്‍കാനുമുള്ള സുവര്‍ണാവസരമാണിത്.

കെ.പി. കേശവമേനോന്റെ യേശുദേവന്‍, ജീവിതചിന്തകള്‍, കപ്പൂച്ചിന്‍ സന്ന്യാസി ബോബി ജോസ് കട്ടിക്കാടിന്റെ ഓര്‍ഡിനറി, കൂട്ട്, പുലര്‍വെട്ടം തുടങ്ങിയ പുസ്തകങ്ങള്‍, ബൈബിള്‍ കഥകള്‍ കുട്ടികള്‍ക്ക്, 365 ബൈബിള്‍ വചനങ്ങള്‍ തുടങ്ങിയ പുസ്തകങ്ങള്‍ മാതൃഭൂമി ബുക്സ്സ്റ്റാളില്‍ ലഭിക്കും.

വയലാര്‍ അവാര്‍ഡിനര്‍ഹമായ ശ്രീകുമാരന്‍തമ്പിയുടെ ജീവിതം ഒരു പെന്‍ഡുലം, ഈ വര്‍ഷത്തെ ബെസ്റ്റ് സെല്ലേഴ്‌സ് ആയ ഉമ്മന്‍ചാണ്ടിയുടെ കാലംസാക്ഷി, ക്യാപ്റ്റന്‍ സോണിയ ചെറിയാന്റെ ഇന്ത്യന്‍ റെയിന്‍ബോ, മുഹമ്മദ് അബ്ബാസിന്റെ വിശപ്പ്, പ്രണയം, ഉന്മാദം പുതിയ പുസ്തകങ്ങളായ സാറാ ജോസഫിന്റെ കറ, മാതൃഭൂമി ആഴ്ചപ്പതിപ്പ് കഥകള്‍ 2021, എന്‍. പി. ഹാഫിസ് മുഹമ്മദിന്റെ ഹാര്‍മോണിയം, ജോളി ചിറയത്തിന്റെ ആത്മകഥ നിന്നുകത്തുന്ന കടലുകള്‍, ജി.ആര്‍. ഇന്ദുഗോപന്റെ ആനോ, സീതിഹാജിയുടെ നിയമസഭാ പ്രസംഗങ്ങളുടെ സമാഹാരം തുടങ്ങിയവയെല്ലാം ഈ ഓഫറില്‍ ലഭിക്കും. എം. കൃഷ്ണന്‍നായരുടെ സാഹിത്യവാരഫലം ഇപ്പോള്‍ പ്രീ പബ്ലിക്കേഷന്‍ ഓഫറില്‍ ബുക്ക് ചെയ്യാം. ഓണ്‍ലൈനില്‍ പുസ്തകങ്ങള്‍ വാങ്ങാന്‍ mbibooks.com സന്ദര്‍ശിക്കുക. ഫോണ്‍: 8590601384.

 

 

 

 

 

 

മാതൃഭൂമി ബുക്സില്‍പുസ്തകങ്ങള്‍ക്ക് വന്‍
ക്രിസ്മസ്-ന്യൂ ഇയര്‍ ഓഫര്‍ ഇന്നുമുതല്‍

Share

Leave a Reply

Your email address will not be published. Required fields are marked *