ആരിഫ് മുഹമ്മദ് ഖാനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. എന്തും വിളിച്ചു പറയുന്ന മാനസികാവസ്ഥയിലുള്ള ഒരാളെ എങ്ങനെ ഉള്‍ക്കൊള്ളുമെന്നും ഗവര്‍ണറെ തിരിച്ചു വിളിക്കാന്‍ കേന്ദ്രത്തോടാവശ്യപ്പെടും മുഖ്യമന്ത്രി പിണറായി വിജയന്‍.വ്യക്തിപരമായി ആളുകളെ ആക്ഷേപിക്കുന്ന നിലയിലേക്ക് മാത്രമല്ല, ഒരു നാടിനെ തന്നെ ആക്ഷേപിച്ചുകൊണ്ട് ബ്ലഡി കണ്ണൂര്‍ എന്ന് വിളിക്കുന്ന നിലയിലേക്ക് ഗവര്‍ണര്‍ എത്തിയിരിക്കുന്നു.
ഏതെല്ലാം കഠിന പദങ്ങളാണ് ഉപയോഗിക്കുന്നത്, ക്രിമിനല്‍സ്, ബ്ലഡി, റാസ്‌കല്‍സ് ഇങ്ങനെ ഏതൊക്കെ തരത്തിലാണ് കുട്ടികളെ വിശേഷിപ്പിക്കുന്നത്. ഇതാണോ ഉന്നതസ്ഥാനത്തിരിക്കുന്ന ഒരു വ്യക്തി ചെയ്യേണ്ടത്,’ മുഖ്യമന്ത്രി ചോദിച്ചു. പ്രതിഷേധക്കാര്‍ക്കെതിരെ ഒദ്യോഗിക പദവിയിലിരിക്കുന്ന ആള്‍ പാഞ്ഞടുക്കുന്ന സ്ഥിതി രാജ്യത്തിന്റെ ചരിത്രത്തിലില്ലാത്തതാണ്. അതാണ് ഗവര്‍ണറുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കേന്ദ്ര സര്‍ക്കാര്‍ ശക്തമായി ഇക്കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്.കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധിയായിട്ടാണ് ഗവര്‍ണറിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ചില വക്താക്കള്‍ ഗവര്‍ണറെ ന്യായീകരിക്കുന്നതായി കാണുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ നടപ്പാക്കുന്നത് അവരുമായി ആലോചിച്ചാണെന്നാണ് ഇത് വ്യക്തമാക്കുന്നത്. അങ്ങേയറ്റം പ്രകോപനപരമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായി കേരളത്തില്‍ നല്ല ക്രമസമാധാനവും സമാധാന അന്തരീക്ഷവും നിലനില്‍ക്കുന്നുണ്ട്. സംസ്ഥാനത്തെ പൂര്‍ണമായി പ്രകോപിതമാക്കുക, ഒരു കലുഷിത അന്തരീക്ഷമുണ്ടാക്കുക, ഇതൊക്കെ അദ്ദേഹം ആഗ്രഹിക്കുന്നുണ്ടെന്നാണ് തോന്നുന്നത്. അതുകൊണ്ടായിരിക്കാം ബോധപൂര്‍വം പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്,’ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സര്‍വകലാശാകളില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ബാനര്‍ കെട്ടിയത് തന്റെ നിര്‍ദേശപ്രകാരമാണെന്ന ഗവര്‍ണറിന്റെ ആരോപണങ്ങളും മുഖ്യമന്ത്രി തള്ളി. അദ്ദേഹത്തിന് എന്തൊക്കെയോ ഉദ്ദേശമുണ്ട്. പറഞ്ഞ കാര്യങ്ങള്‍ക്ക് എന്ത് തെളിവാണ് അദ്ദേഹത്തിന്റെ പക്കലുള്ളതെന്നും മുഖ്യമന്ത്രി ചോദിച്ചു. ഗവര്‍ണര്‍ സംസ്ഥാനത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് ഗുരുതര ആരോപണം ഉന്നയിക്കേണ്ടതായിട്ട് വരും. പ്രധാനമന്ത്രിക്കും പ്രസിഡണ്ടിനുമൊക്കെ കത്തയക്കേണ്ടി വരും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
എന്തും വിളിച്ചു പറയുന്ന മാനസികാവസ്ഥയിലുള്ള
ഒരാളെ എങ്ങനെ ഉള്‍ക്കൊള്ളും;ഗവര്‍ണറെ തിരിച്ചു
വിളിക്കാന്‍ കേന്ദ്രത്തോടാവശ്യപ്പെടും; മുഖ്യമന്ത്രി