ദയാപുരം: ഡിസംബര്‍ 22,23 തിയതികളില്‍ ദയാപുരം റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടക്കുന്ന ഗ്ലോബല്‍ ഇന്ത്യന്‍ സ്റ്റുഡന്റ്‌സ് ഡിജിറ്റല്‍ ഫെസ്റ്റില്‍ കേരളത്തില്‍ നിന്നും വിദേശത്തു നിന്നും 42 സ്‌കൂളുകള്‍ പങ്കെടുക്കും.
22നു രാവിലെ സഞ്ജീവ് ബിഖ് ചന്ദാനി ഉദ്ഘാടന സന്ദേശം നല്‍കും. ദയാപുരം ചെയര്‍മാന്‍ ഡോ.എം.എം.ബഷീര്‍ അധ്യക്ഷത വഹിക്കും. പി.ടി.എ.റഹീം എം.എല്‍.എ മുഖ്യാതിഥിയായിരിക്കും. ലൂക്കോടു ഫൗണ്ടര്‍ അനില്‍ ബാലന്‍ സംസാരിക്കും.
യു എ ഇ, കാനഡ, ബഹറിന്‍, യു.കെ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ സ്‌കൂളുകളില്‍ നിന്നുള്ള ഇന്ത്യന്‍ പൗരരായ വിദ്യാര്‍ത്ഥികളും ഇന്ത്യയിലെ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥകളും പങ്കെടുക്കും. മൊബൈല്‍ ആപ് കോഡിംഗ്, വെബ്‌സൈറ്റ് കോഡിംഗ്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, നിര്‍മ്മിത ബുദ്ധി എന്നീ മേഖലകളിലാണ് പ്രദര്‍ശനങ്ങളും അവതരണങ്ങളും നടക്കുക. വിജയികളെ വിദഗ്ധ സമിതി തിരഞ്ഞെടുക്കും.
വാര്‍ത്താസമ്മേളനത്തില്‍ ഫെസ്റ്റ് ഡയറക്ടര്‍ സി.ടി.ആദില്‍, സ്‌ക്ൂള്‍ പ്രിന്‍സിപ്പല്‍ പി.ജ്യോതി, ഇഷിത തപസ്സ് പങ്കെടുത്തു.