ജൊഹാനസ്ബര്‍ഗ്: ഏകദിന ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ പേസറെന്ന നേട്ടം ഇനി അര്‍ഷ്ദീപ് സിങ്ങിന്.ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലാണ് അര്‍ഷ്ദീപ് അഞ്ചു വിക്കറ്റ് നേടി റിക്കോര്‍ഡ് സ്വന്തമാക്കിയത്്. 10 ഓവറില്‍ 37 റണ്‍സ് മാത്രം വഴങ്ങിയാണ് താരം അഞ്ച് വിക്കറ്റ് വീഴ്ത്തിയത്.
ഇതോടൊപ്പം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ താരമെന്ന റെക്കോഡും അര്‍ഷ്ദീപിനെ തേടിയെത്തി. സുനില്‍ ജോഷി (1999), യുസ്വേന്ദ്ര ചെഹല്‍(2018), രവീന്ദ്ര ജഡേജ (2023) എന്നിവരാണ് നേരത്തേ ഈ നേട്ടത്തിലെത്തിയ ഇന്ത്യക്കാര്‍.