കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ നിന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ തിരിച്ചെത്തി. നഗരത്തില്‍ മാനാഞ്ചിറയിലും മിഠായി തെരുവിലും കുട്ടികളോടും ജനങ്ങളോടും സംവദിച്ച ശേഷമാണ് ഗവര്‍ണര്‍ യൂണിവേഴ്‌സിറ്റിയില്‍ തിരിച്ചെത്തിയത്. എസ്.എഫ്.ഐക്കാരെ വെല്ലുവിളിച്ചാണ് ഗവര്‍ണര്‍ നഗരത്തിലെത്തിയത്.കോഴിക്കോട് നിന്ന് കേരളത്തിന്റെ സ്‌നേഹം ഏറ്റുവാങ്ങിയെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ യൂണിവേഴ്‌സിറ്റിയില്‍ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.
4 മണിക്ക് യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്ന സെമിനാറില്‍ പങ്കെടുക്കാനാണ് ഗവര്‍ണര്‍ എത്തിയിരിക്കുന്നത്. പാസുള്‍പ്പെടെ നോക്കി ആളുകളെ കൃത്യമായി പരിശോധിക്കുകയും പേരുവിവരങ്ങള്‍ എഴുതിവാങ്ങുകയും ചെയ്ത ശേഷമാണ് പൊലീസ് അകത്തേക്കു കടത്തിവിടുന്നത്. പ്രധാന കവാടത്തിന്റെ ഒരു ഭാഗത്തുകൂടി മാത്രമാണ് ആളുകളെ പ്രവേശിപ്പിക്കുന്നത്. ഒരു മണി മുതല്‍ തന്നെ ആളുകളെ പ്രവേശിപ്പിച്ചുതുടങ്ങിയിരുന്നു.
സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി പരിപാടി തുടങ്ങുന്നതിന് മുമ്പുതന്നെ ആളുകളെ മുഴുവന്‍ ഹാളില്‍ പ്രവേശിപ്പിക്കാനാണ് പൊലീസ് തീരുമാനം. അതിനു ശേഷമായിരിക്കും ഗവര്‍ണര്‍ ഹാളിലേക്ക് എത്തുക. പ്രധാനകവാടത്തിന്റെ ഇരുവശങ്ങളിലും റോഡ് ബ്ലോക്ക് ചെയ്ത് പൊലീസ് നിലയുറപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ന് ഇതുവരെ കോഴിക്കോട് യൂണിവേഴ്‌സിറ്റിയില്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം ഉണ്ടായിട്ടില്ല.
ഇന്നലെ രാത്രി വന്‍ പ്രതിഷേധമാണ് ഗവര്‍ണര്‍ക്കെതിരെ യൂണിവേഴ്‌സിറ്റിയില്‍ ഉണ്ടായത്.
ഗവര്‍ണര്‍ നഗരത്തില്‍ നിന്നും കാലിക്കറ്റ്
യൂണിവേഴ്‌സിറ്റിയില്‍ തിരിച്ചെത്തി